ലക്ഷ്മി നായര്‍ക്കെതിരായ ആരോപണങ്ങള്‍ ശരിയെന്ന്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പലിനെതിരെയടക്കം വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാപരമെന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടത്തെല്‍. ലഭിച്ച മൊഴികളും രേഖകളും പരിശോധിച്ചശേഷം വെള്ളിയാഴ്ച ചേര്‍ന്ന യോഗമാണ് ഇത്തരമൊരു വിലയിരുത്തലിലത്തെിയത്. ശനിയാഴ്ച രാവിലെ സിന്‍ഡിക്കേറ്റ് യോഗത്തിനു മുമ്പ് ഒമ്പതംഗ സമിതി വീണ്ടും യോഗം ചേര്‍ന്ന് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും. തുടര്‍ന്ന് നടക്കുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ അത് സമര്‍പ്പിക്കും. എന്തു നടപടികളാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് സിന്‍ഡിക്കേറ്റ് യോഗമായിരിക്കും തീരുമാനമെടുക്കുക. ഒമ്പതംഗ ഉപസമിതിയില്‍ രണ്ടുപേര്‍ ഒഴികെ എല്ലാവരും ഇടതുപക്ഷ അനുകൂലികളാണ്. എന്നാല്‍, ഐകകണ്ഠ്യേനയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണെന്നാണ് കണ്ടത്തെല്‍. ഇന്‍േറണല്‍ മാര്‍ക്ക് നല്‍കുന്നത് തോന്നും പടിയാണ്. ഇക്കാര്യത്തില്‍ വ്യവസ്ഥാപിത രീതി ഉണ്ടായിരിക്കെ അതൊന്നും പാലിക്കപ്പെടുന്നില്ല. ഇതുസംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം കാണേണ്ടത് പ്രത്യേക സമിതിയാവണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ലോ അക്കാദമിയില്‍ ഈ അധികാരം പ്രിന്‍സിപ്പല്‍ കൈയടക്കിയിരിക്കുകയാണ്. ഇത് വ്യക്തമായ ചട്ടലംഘനമാണ്. ഇഷ്ടക്കാരല്ലാത്ത വിദ്യാര്‍ഥികളോടുള്ള വിരോധം തീര്‍ക്കാന്‍ പ്രിന്‍സിപ്പല്‍ ഇന്‍േറണല്‍ മാര്‍ക്ക് ഉപാധിയാക്കുകയാണ്. വിദ്യാര്‍ഥികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിലും ക്രമക്കേടുണ്ട്. ക്ളാസിലത്തൊത്തവര്‍ക്കും അവിഹിതമായി ഹാജര്‍ നല്‍കുന്നെന്ന് മാത്രമല്ല ബന്ധപ്പെട്ട ആധികാരിക രേഖയില്‍ ഇതു രേഖപ്പെടുത്തുന്നുമില്ല.
പ്രിന്‍സിപ്പലില്‍നിന്ന് മോശമായ പെരുമാറ്റം ഉണ്ടാകുന്നെന്ന പരാതിയിലും കഴമ്പുണ്ട്. ഇതുസംബന്ധിച്ച് വിദ്യാര്‍ഥികള്‍ ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമാണ്. ഉപയോഗിക്കാന്‍ പാടില്ലാത്ത പദങ്ങള്‍ പ്രിന്‍സിപ്പലില്‍നിന്ന് ഉണ്ടാകുന്നെന്ന പരാതിയും ശരിയാണ്. കോളജില്‍ സി.സി ടി.വി കാമറ സ്ഥാപിച്ചതില്‍ തെറ്റില്ല. എന്നാല്‍, ഹോസ്റ്റലിന് സമീപം അതു സ്ഥാപിച്ചത് വിദ്യാര്‍ഥിനികളുടെ സ്വകാര്യതയെ ബാധിക്കുന്നു. അതിനാല്‍ ഒഴിവാക്കേണ്ടിയിരുന്നു.
പൊതുജനങ്ങള്‍ക്കു കൂടി പ്രവേശനം സാധ്യമായനിലയില്‍ പ്രിന്‍സിപ്പലിന്‍െറ മേല്‍നോട്ടത്തില്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ വിദ്യാര്‍ഥികളെ ജോലിക്ക് കൊണ്ടുപോയെന്ന ആരോപണവും വസ്തുതയാണ്. അതേസമയം, കോളജിന്‍െറ അഫിലിയേഷനെ സംബന്ധിച്ച ആരോപണങ്ങളില്‍ കഴമ്പില്ല. ഇതു സംബന്ധിച്ച രേഖകള്‍ കാണാനില്ളെന്ന ആക്ഷേപവും ശരിയല്ല. ബന്ധപ്പെട്ട രേഖകള്‍ മാനേജ്മെന്‍റ് കഴിഞ്ഞദിവസം ഹാജരാക്കിയിരുന്നു. ഉപസമിതി മൂന്നുദിവസം കോളജിലത്തെി വിദ്യര്‍ഥികള്‍, പ്രിന്‍സിപ്പല്‍, അധ്യാപകര്‍ എന്നിവരില്‍നിന്ന് മൊഴി രേഖപ്പെടുത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. കോളജിന്‍െറ സര്‍വകലാശാലയില്‍ സൂക്ഷിച്ചിട്ടുള്ള രേഖകളും പരിശോധിച്ചു.
പ്രിന്‍സിപ്പലിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യമെങ്കിലും സര്‍വകലാശാലക്കോ സര്‍ക്കാറിനോ അതിന് അധികാരമില്ല. മാനേജര്‍ക്ക് മാത്രമാണ് അക്കാര്യത്തില്‍ അധികാരം. എന്നാല്‍, സര്‍വകലാശാലാ ചട്ടത്തിലെ 68ാം വകുപ്പ് പ്രകാരം വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഏതൊരു കോളജിന്‍െറയും അഫിലിയേഷനില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. ശനിയാഴ്ചത്തെ സിന്‍ഡിക്കേറ്റ് യോഗം ഇക്കാര്യവും പരിഗണിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.