കാർട്ടൂൺ വിവാദം: പുരസ്കാരം പിൻവലിക്കേണ്ടതില്ലെന്ന് നിർവാഹക സമിതി
text_fieldsതൃശൂർ: ലളിതകലാ അക്കാദമി കാർട്ടൂൺ വിവാദത്തിൽ ജൂറിയുടെ തീരുമാനത്തെ പിന്തുണച്ച് നിർവാഹക സമിതിയും. നിലവിലെ സാഹ ചര്യത്തിൽ അവാർഡ് പുന:പരിശോധിക്കേണ്ട കാര്യമില്ല. മന്ത്രി എ.കെ ബാലൻെറ ഇടപ്പെടൽ അനവസരത്തിലുള്ളതാണ്. കാർട്ടൂണ ിൽ മതനിന്ദ ഉണ്ടായിട്ടില്ലെന്നും നിർവാഹക സമിതിയിൽ അഭിപ്രായം ഉയർന്നു.
നിർവാഹക സമിതിക്ക് ശേഷം അക്കാദമിയുടെ ജനറൽ കൗൺസിലും യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമാവും ഇക്കാര്യത്തിലെ ഔദ്യോഗിക നിലപാട് പുറത്ത് വരിക. കാർട്ടൂണിൽ മതനിന്ദ ഉണ്ടായിട്ടില്ലെന്നും അവാർഡ് പിൻവലിക്കേണ്ട ആവശ്യമില്ലെന്നും ലളിതകലാ അക്കാദമി ചെയർമാനും നേരത്തെ നിലപാടെടുത്തിരുന്നു
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ കെ സുഭാഷിന്‍റെ കാർട്ടൂണിന് അക്കാദമി പുരസ്കാരം ലഭിച്ചതാണ് വിവാദമായത്. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാർട്ടുണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകൾ രംഗത്ത് വന്നതോടെയാണ് അവാർഡ് പുനഃപരിശോധിക്കാൻ മന്ത്രി എ.കെ ബാലൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.