കാര്‍ട്ടൂണ്‍ വിവാദം പുകയുന്നു; അവാർഡ് പുനഃപരിശോധിക്കും
text_fieldsതൃശൂർ: ലളിതകല അക്കാദമിയുടെ കാർട്ടൂൺ പുരസ്കാരം വിവാദത്തിൽ. കടുത്ത പ്രതിഷേധത്ത െ തുടർന്ന് കെ.കെ. സുഭാഷിെൻറ ‘വിശ്വാസം രക്ഷതി’എന്ന കാർട്ടൂണിന് പുരസ്കാരം നൽകാനു ള്ള തീരുമാനം പുനഃപരിശോധിക്കാൻ അക്കാദമി തീരുമാനിച്ചു. കാർട്ടൂണിനെതിരെ കത്തോലിക്ക സഭ രംഗത്ത് വന്നതിനെതുടർന്ന്, തീരുമാനം പുനഃപരിശോധിക്കാൻ അക്കാദമിയോട് മന്ത്രി എ.കെ. ബാലൻ നിർദേശം നൽകി. തിരുത്തൽ വരുത്തുമെന്ന് അക്കാദമി ചെയർമാനും വ്യക്തമാക്കി.
പീഡന കേസിൽ പ്രതി ചേർക്കപ്പെട്ട ബിഷപ് ഫ്രാങ്കോയുടെ മുഖം ഒരു പൂവൻ കോഴിക്ക് നൽകി പൊലീസ് തൊപ്പിക്ക് മുകളിൽ നിർത്തിയതാണ് കാർട്ടൂൺ. തൊപ്പി പിടിച്ചിരിക്കുന്നത് പി.സി. ജോർജും പി.കെ. ശശി എം.എൽ.എയും ചേർന്നാണ്. സാമൂഹിക മാധ്യമങ്ങളിൽ ഇത് ചർച്ചയായി.
പുരസ്കാരം പിൻവലിച്ച് സർക്കാർ മാപ്പുപറയണമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി) ആവശ്യപ്പെട്ടു. അതോടെ സർക്കാർ ഇടപെട്ടു. മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിനെ ലളിതകല അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിനോട് സര്‍ക്കാറിന് യോജിപ്പില്ലെന്ന് എ.കെ. ബാലൻ ഡൽഹിയിൽ വാർത്തലേഖകരോട് പറഞ്ഞു.
ജേതാവിനെ കണ്ടെത്തിയത് ബന്ധപ്പെട്ട കമ്മിറ്റിയുടെ സ്വതന്ത്ര തീരുമാനമായിരുന്നുവെന്നും സർക്കാർ കൈ കടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അവഹേളനപരമായ ഉള്ളടക്കമുള്ള സൃഷ്ടിക്ക് നൽകിയ പുരസ്കാരം അക്കാദമി പുനഃപരിശോധിക്കുമെന്ന് മന്ത്രി പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. കാർട്ടൂൺ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചുവെന്നാണ് അക്കാദമിയുടേയും വിലയിരുത്തലെന്നും ഇതിന് പുരസ്കാരം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്നും ചെയർമാൻ നേമം പുഷ്പരാജ് പ്രതികരിച്ചു.
അതേസമയം, കാർട്ടൂണിെൻറ കൈ കെട്ടരുതെന്ന വാദവുമായി കേരള കാർട്ടൂൺ അക്കാദമി രംഗത്തുവന്നു. വിമർശനകലയായ കാർട്ടൂണിെൻറ കൈ കെട്ടിയാൽ അതിെൻറ അർഥം തന്നെ നഷ്ടമാകുമെന്ന് കാർട്ടൂൺ അക്കാദമി വാർത്തക്കുറിപ്പിൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.