ലളിതകല അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിച്ചു; മുരളി ചീരോത്ത് ചെയർമാൻ
text_fieldsതൃശൂർ: വിവാദങ്ങൾ നിറഞ്ഞുനിന്ന ലളിതകല അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിച്ചു. തൃശൂർ മുല്ലശ്ശേരി സ്വദേശി മുരളി ചീരോത്താണ് പുതിയ ചെയർമാൻ. നിലവിലെ ഭരണസമിതിയിലെ വൈസ് ചെയർമാൻ എബി എൻ. ജോസഫിനെ നിലനിർത്തി. ബാലമുരളീകൃഷ്ണയാണ് സെക്രട്ടറി. മൂന്ന് പേരെ മാത്രമാണ് നിലവിൽ നിയമിച്ചത്. സജീവ പാർട്ടി ബന്ധമുള്ളവരെ മാറ്റിയാണ് പുതിയ നിയമനം. മുരളി ചീരോത്ത് കലാകാരന്, ആക്റ്റിവിസ്റ്റ്, കലാധ്യാപകന് എന്നീ നിലകളിൽ സജീവമാണ്.
ലളിതകല അക്കാദമിക്ക് പിന്നാലെ മറ്റ് അക്കാദമികളുടെ ഭരണസമിതികളുടെയും പുനഃസംഘാടനം ഉടനുണ്ടാവും. സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം സഹയാത്രികരായ മുതിർന്ന എഴുത്തുകാർക്കൊപ്പം വനിതകളും പരിഗണനയിലുണ്ട്. എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ഒരാളാണ് പ്രധാന പരിഗണനയിലുള്ളതെന്നാണ് സൂചന. സംഗീത നാടക അക്കാദമിയിൽ നിലവിലെ ചെയർപേഴ്സൻ കെ.പി.എ.സി ലളിത ആരോഗ്യാവസ്ഥ മോശമായ നിലയിലാണ്. ഇവിടെ സിനിമ-നാടക മേഖലയിൽനിന്നുള്ളയാളെ തന്നെയാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.