ഭൂമി–ആധാർ ബന്ധിപ്പിക്കൽ ജൂലൈ മുതൽ; വൻകിടക്കാർ ഒഴിവാക്കപ്പെടും
text_fieldsപത്തനംതിട്ട: ഭൂമിയുടെ തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കൽ ജൂലൈ മുതൽ നടപ്പാക്കാൻ സർക്കാർ നീക്കം. ആദ്യഘട്ടത്തിൽ ഉടമസ്ഥതാ തർക്കം നിലനിൽക്കുന്നവ ഒഴിവാക്കി അവശേഷ ിക്കുന്നവ ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തർക്കം നിലനിൽക്കുന്നവ ഭൂരിഭാഗവും വൻകിടക്കാരുടെ ഭൂമികളാണ്. ഇവയെ പാടെ ഒഴിവാക്കുന്നതോടെ സംസ്ഥാനത്തെ മൊത്തം റവന്യ ൂ ഭൂമിയുടെ പകുതിയും ആധാർ ബന്ധിപ്പിക്കൽ സാധ്യമാകാതെവരും. സംസ്ഥാനെത്ത എല്ലാ പൗരന ്മാർക്കും ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേർ നടപ്പാക്കാൻ അനുമതി നൽകി ഫെബ്രുവരി 12നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇത് എങ്ങനെ നടപ്പാക്കണമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ഉത്തരവ് നടപ്പാക്കുേമ്പാഴുയർന്നുവരാവുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും മാർഗനിർദേശങ്ങൾ തയാറാക്കുന്നതിനും ലാൻഡ് റവന്യൂ കമീഷണറുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്ര സർക്കാറിെൻറ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ കരം അടക്കാൻ വില്ലേജുകളിൽ എത്തുന്നവരുടെ ആധാർ ബന്ധിപ്പിക്കലാണ് നടപ്പാക്കുക. ഇങ്ങനെ 80 ശതമാനത്തോളം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിെൻറ പകുതിയോളം വിസ്തൃതി വരുന്ന തോട്ടം മേഖലയിലാണ് ഉടമസ്ഥതാ തർക്കം കൂടുതലും നിലനിൽക്കുന്നത്.
തോട്ടഭൂമികൾ 95 ശതമാനത്തിെൻറയും തണ്ടപ്പേർ ഇപ്പോഴും ബ്രിട്ടീഷ് കമ്പനികളുടെയും പൗരന്മാരുടെയും പേരിലാണ്. ഇതെല്ലാം വൻകിട ഭൂഉടമകളുമാണ്. ഇവരെ പാടെ ഒഴിവാക്കുന്നതോടെ പദ്ധതിയിലൂെട ലക്ഷ്യമിടുന്ന നേട്ടം ലഭിക്കിെല്ലന്ന് ഭൂസമരക്കാർ ചൂണ്ടിക്കാട്ടുന്നു. വ്യാജ ഭൂ ഉടമകളെയും പരിധിയിലേറെ ഭൂമി കൈവശം െവക്കുന്നവരെയും കണ്ടെത്തലാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഏറ്റവുമധികം ഭൂമി തട്ടിപ്പ് നടന്നിട്ടുള്ളത് തോട്ടം മേഖലയിലാണ്.
എന്നാലും നൂറുകണക്കിന് മിച്ചഭൂമി കേസുകൾ രജിസ്റ്റർ ചെയ്യെപ്പടുമെന്നാണ് റവന്യൂ വൃത്തങ്ങൾ കണക്കുകൂട്ടുന്നത്. ഭൂപരിഷ്കരണ നിയമം അനുശാസിക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം െവക്കുകയും 1970 ജനുവരി ഒന്നിന് ശേഷം വിൽപന നടത്തുകയും ചെയ്തവരെല്ലാം കുടുങ്ങുമെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. ആധാർ ബന്ധിപ്പിക്കലിനായി റവന്യൂ വകുപ്പിെൻറ ‘റിലീസ്’ സോഫ്റ്റ്വെയർ പരിഷ്കരണം ഐ.ടി െസല്ലിൽ നടന്നുവരികയാണെന്ന് ഐ.ടി വിഭാഗം നോഡൽ ഓഫിസർ അനന്തു എസ്. നായർ മാധ്യമത്തോട് പറഞ്ഞു.
ഭൂപരിധി ആറു മുതൽ 20 ഏക്കർ വരെ
ഭൂപരിഷ്കരണ നിയമം അനുശാസിക്കുന്ന ഭൂപരിധി ആറു മുതൽ 20 ഏക്കർ വരെയാണ്. വ്യക്തികൾക്ക് പരമാവധി ആറ് ഏക്കറും അഞ്ച് അംഗങ്ങൾ വരെയുള്ള കുടുംബത്തിന് 15 ഏക്കറും അഞ്ച് അംഗത്തിൽ കൂടുതലുള്ള കുടുംബങ്ങളിൽ ഓരോരുത്തർക്കും ഒരേക്കർ എന്ന കണക്കിൽ പരമാവധി 20 ഏക്കർവരെയും കൈവശംെവക്കാം. കമ്പനികൾക്ക് പരമാവധി ൈകവശം െവക്കാവുന്നത് 15 ഏക്കറാണ്. ഇൗ പരിധി നടപ്പാക്കിയ 1970 ജനുവരി ഒന്നിനുശേഷം മിച്ചഭൂമി സർക്കാറിലേക്ക് നൽകുന്നതിൽനിന്ന് രക്ഷപ്പെടാൻ നടത്തിയ ഭൂമിവിൽപനകൾ അസാധുവാണ്. അത്തരത്തിൽ വിറ്റവരുടെയും അതു വാങ്ങിയവരുടെയുമെല്ലാം വിവരങ്ങൾ ആധാർ ബന്ധിപ്പിക്കുന്നതിലൂടെ പുറത്തുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.