സുപ്രീംകോടതി അനുവദിച്ചത് 19,000 ഏക്കർ; ആദിവാസികൾക്ക് ലഭിച്ചത് 3537 മാത്രം
text_fieldsതിരുവനന്തപുരം: സുപ്രീംകോടതി വിതരണത്തിന് അനുമതി നൽകിയ 19,000 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽനിന്ന് ആദിവാസികൾക്ക് ഇതുവരെ ലഭിച്ചത് 3537 ഏക്കർ. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് ആദിവാസി പുനരധിവാസത്തിനായി നിക്ഷിപ്ത വനഭൂമി അനുവദിക്കാൻ കോടതി ഉത്തരവായത്. നിയമസഭയിൽ മന്ത്രി നൽകിയ മറുപടി അനുസരിച്ച് കാസർകോട് ജില്ലയിൽ 150 ഗണഭോക്താക്കൾക്ക് 75 ഏക്കറും വയനാട്ടിൽ 2688 ഏക്കറും മലപ്പുറത്ത് 74 ഉം പാലക്കാട് 700ഉം ഏക്കർ വിതരണം ചെയ്തു. കണ്ണൂരിൽ കോടതി ഉത്തരവനുസരിച്ച് ഒരു സെൻറ് ഭൂമിപോലും നൽകിയിട്ടില്ല.
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ 12,196 ഹെക്ടര്‍ (30,000 ഏക്കർ)വനഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എ.കെ. ആൻറണിയാണ് 2002ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്കും കത്ത് നല്‍കിയത്. ഒരേക്കറില്‍ താഴെ ഭൂമിയുള്ള 53,472 ആദിവാസി കുടുംബങ്ങള്‍ സംസ്ഥാനത്ത് ഭൂരഹിതരായിട്ടുണ്ടെന്നും കൃഷിയോഗ്യമായ വനേതരഭൂമി ഇവര്‍ക്ക് വിതരണംചെയ്യാന്‍ കേരളത്തിലില്ലെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
തുടർന്ന് 2003 ജൂണില്‍ കേന്ദ്ര വനം ഉപദേശകസമിതി അംഗങ്ങള്‍ കേരളം സന്ദര്‍ശിച്ചു. വൃക്ഷനിബിഡമായ വനം ഒഴിവാക്കി പുനരധിവാസ യോഗ്യമായ സ്ഥലത്തിന്‍െറ രൂപരേഖ സര്‍ക്കാറിന് നല്കി. പരിസ്ഥിതി മന്ത്രാലയം 7693 ഹെക്ടര്‍ (19,000 ഏക്കർ)നിക്ഷിപ്ത വനഭൂമി ഒന്നാം ഘട്ടമായി ആദിവാസികള്‍ക്ക് വിതരണംചെയ്യുന്നതിന് 2003ല്‍ അനുമതിയും നല്കി. 2001ലെ കേരള പട്ടികവര്‍ഗ ഭൂമി പതിച്ചുനല്‍കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഇതിനു ബാധകമല്ലെന്നും വ്യക്തമാക്കി. അതനുസരിച്ച് വനംവകുപ്പ് ഭൂമി വിതരണത്തിനായി പ്രത്യേക ഓഫിസും തുറന്നിരുന്നു. ഓഫിസിെൻറ പ്രവർത്തനത്തിന് കോടികൾ ചെലവഴിച്ചിട്ടും ഭൂമി നൽകിയില്ലെന്ന് സി.എ.ജി റിപ്പോർട്ടിലും പരാമർശിച്ചിരുന്നു. വനഭൂമിയില്‍ പരിശോധന നടത്തി അര്‍ഹരായ ആദിവാസികള്‍ക്കു വിതരണം ചെയ്യണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പാലിച്ചില്ല. ഭൂവിതരണം അട്ടിമറിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുഖ്യപങ്കുവഹിച്ചുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.