പാട്ടഭൂമി ഏറ്റെടുക്കാൻ പുതിയ നിയമം വരുന്നു
text_fieldsപത്തനംതിട്ട: പാട്ടഭൂമി തിരിച്ചെടുക്കുന്ന കാര്യത്തിൽ സർക്കാറിൽ ഭിന്നത. സ്വാതന്ത്ര്യത്തിനുമുമ്പ് വിദേശ കമ്പനികൾക്ക് പാട്ടത്തിന് നൽകിയ ഭൂമി ഇന്ത്യ ഇൻഡിെപൻഡൻറ്സ് ആക്ട് പ്രകാരം തിരിച്ചെടുക്കണമെന്നാണ് സർക്കാർ നിയോഗിച്ച സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യത്തിെൻറ ശിപാർശ . എന്നാൽ, ഇത് പാട്ടഭൂമിക്ക് ബാധകമാകില്ലെന്ന നിലപാടാണ് നിയമവകുപ്പിേൻറത്. ഇതേതുടർന്ന് പുതിയ നിയമത്തിൻറ കരട് തയാറാക്കാൻ റിട്ട. നിയമസെക്രട്ടറിയെ സ്പെഷൽ ഒാഫിസറായി നിയമിച്ചിരിക്കുകയാണ്. രാജമാണിക്യം റിപ്പോർട്ടനുസരിച്ച് 225087.457 ഏക്കർ സ്വാതന്ത്ര്യത്തിനുമുമ്പ് പാട്ടത്തിന് നൽകിയതായതിനാൽ ഇത് തിരിെച്ചടുക്കാവുന്നതാണ്. ഇതിൽ കണ്ണൻ ദേവൻ, ഹാരിസൺ, എം.എം.ജെ, ടി. ആർ. ആൻഡ് ടീ, ആർ.ബി.ടി, ഹോപ് പ്ലാേൻറഷൻ, എ.വി.ടി, കൊച്ചി--മലബാർ എസ്റ്റേറ്റുകളുടെ ഭൂമിയും ഉൾപ്പെടുന്നു.
ഇടുക്കിയിൽ പീരുമേട് താലൂക്കിൽ 44740.04 ഏക്കർ, ദേവികുളം- 68759.56, തിരുവനന്തപുരം- 4566.98, പാലക്കാട് പോബ്സണിന് 855, തൃശൂർ- 2777.6 ഏക്കർ, കോഴിക്കോട് 2604.08 , കൊല്ലം- 682.22 ഏക്കർ, വയനാട്- 20433.118, കാസർകോട്- 3002.31 ഏക്കർ എന്നിങ്ങനെയാണ് പാട്ടഭൂമിയുടെ വിസ്തൃതി. ഇതിൽ ബഹുഭൂരിപക്ഷവും ബ്രിട്ടീഷുകാർ പാട്ടത്തിന് വാങ്ങി കൈമാറിയതാണ്. ഇടുക്കി ഒഴിെക മറ്റു ജില്ലകളിലെ ഹാരിസൺ ഭൂമി ഇതിനുപുറമെയാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലായി 76769.80 ഏക്കർ ഹാരിസണിെൻറ കൈവശമുണ്ട്. തിരുവിതാംകൂറിൽ 47092.65 ഏക്കറിൽ 6646.07 ഏക്കറിനും മലബാറിൽ 23608.33 ഏക്കറിൽ 4355.98 ഏക്കറിനും പട്ടയമുണ്ടെന്നാണ് അവകാശവാദം. കൊച്ചിയിൽ 6068.82 ഏക്കറാണ് പാട്ടഭൂമി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 38170.95 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ കണ്ണൻ ദേവൻ, ചിന്നക്കനാൽ, പള്ളിവാസൽ വില്ലേജുകളിലാണ് കണ്ണൻ ദേവൻ കമ്പനിക്ക് ഭൂമി പാട്ടത്തിന് നൽകിയത്. 1974ലെ ലാൻഡ് ബോർഡ് അവാർഡ് പ്രകാരം കമ്പനിക്ക് തിരികെ നൽകിയത് 57359.14 ഏക്കറാണ്. കണ്ണൻ ദേവൻ ഭൂമി തിരിച്ചുപിടിക്കാമോ എന്നതാണ് തർക്കവിഷയം. 1974ൽ ഭൂമി നൽകിയത് സ്കോട്ലൻഡിൽ രജിസ്റ്റർ ചെയ്ത കണ്ണൻ ദേവൻ കമ്പനിക്കാണെന്നും ഇത് ഫെറ നിയമത്തിന് വിരുദ്ധമാണെന്നുമാണ് സ്പെഷ്ൽ ഒാഫിസർ ചൂണ്ടിക്കാട്ടുന്നത്. ഇതിനുശേഷവും പാട്ടഭൂമി തുണ്ടമാക്കി വിറ്റു. ഹാരിസണിെൻറ കേസ് പ്രകാരമെങ്കിൽ ഇൗ കൈമാറ്റങ്ങൾക്ക് നിയമസാധുതയില്ല.
കേരള ഭൂ സംരക്ഷണ നിയമത്തിലെ 1963ലെയും 1970ലെയും ചട്ടങ്ങൾ ബാധകവുമാണ്. കമ്പനി വിറ്റ ഭൂമി സർക്കാറിന് ഏറ്റെടുക്കുകയും ചെയ്യാം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് ആസൂത്രണകമീഷന്‍ നിയോഗിച്ച പഠനഗ്രൂപ്പിെൻറ റിപ്പോർട്ടിൽ വന്‍കിട തോട്ടങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം കണക്കാക്കി തോട്ടഭൂമിയുടെ അളവ് നിര്‍ണയിക്കാനും ബാക്കി തിരിച്ചെടുക്കാനുമായിരുന്നു നിർേദശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.