Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല വിമാനത്താവളം:...

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനമിറങ്ങി

text_fields
bookmark_border
flight
cancel

കോട്ടയം: ശബരിമല വിമാനത്താവളത്തിന്​ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കി. കോടതിയിൽ കേസ്​ നിലനിൽക്കുന്ന അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റേതടക്കം 441 പേരുടെ ഭൂമിയുടെ വിശദാംശങ്ങളാണ്​ വിജ്ഞാപനത്തിലുള്ളത്​. ആക്ഷേപം ഉള്ളവർ 15 ദിവസത്തിനകം അറിയിക്കണമെന്ന്​ വിജ്ഞാപനത്തിൽ പറയുന്നു. 1000.28 ഹെക്ടർ ഭൂമിയാണ് വിമാനത്താവള നിര്‍മാണത്തിനായി ഏറ്റെടുക്കുക.

കോട്ടയം സ്പെഷൽ തഹസിൽദാർക്കാണ്​ ഭൂമി ഏറ്റെടുക്കൽ ചുമതല. പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായി കോട്ടയം ഡെപ്യൂട്ടി കലക്ടറെയും നിയമിച്ചിട്ടുണ്ട്​. പദ്ധതി നടപ്പാക്കുന്നതിലൂടെ ശബരിമല ക്ഷേത്രത്തിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കാനാകുമെന്ന്​ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രദേശത്ത് കച്ചവടം നടത്തുന്നവര്‍ക്കും വീട് നഷ്ടമാകുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് വിജ്ഞാപനത്തിലുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകുമെന്നാണ്​ വിജ്ഞാപനത്തിൽ പറയുന്നത്​. എന്നാൽ, നഷ്ട പരിഹാരത്തുക സംബന്ധിച്ച്​ വ്യക്തതയില്ലെന്ന്​ പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവളത്തിന്​ ആവശ്യമായ ഭൂമി ചെറുവള്ളി എസ്​റ്റേറ്റിലുള്ളപ്പോൾ റൺവേക്കായി പുറത്തുനിന്ന്​ ഭൂമി ഏറ്റെടുക്കുന്നതിലെ ആശങ്കയാണ് പ്രദേശവാസികൾ പങ്കുവെക്കുന്നത്. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള ചെറുവള്ളി എസ്​റ്റേറ്റ്​ ഭൂമി സംബന്ധിച്ച പരാതിയിൽ തീരുമാനമായശേഷം​ പുറത്തുനിന്ന്​ ഭൂമി ഏറ്റെടുക്കൽ മതിയെന്നായിരുന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടിയിരുന്നത്​. എന്നാൽ, അതിൽനിന്ന്​ വ്യത്യസ്തമായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയുള്ള വിജ്ഞാപനമാണ്​ സർക്കാർ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala AirportSabarimala
News Summary - Land acquisition notification issued for Sabarimala Airport
Next Story