ഭൂമി തിരിച്ചുപിടിക്കല്‍: സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി
text_fieldsകൊല്ലം: തോട്ടംമേഖലയിലെ കമ്പനികള്‍ അനധികൃതമായി കൈവശംവെക്കുന്ന അഞ്ചുലക്ഷത്തോളം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാള്ള സര്‍ക്കാര്‍ നീക്കം അട്ടിമറിക്കപ്പെടുന്നു. കമ്പനികള്‍ക്കെതിരായ കേസ് നടത്തിപ്പില്‍ എ.ജിയുടെ ഓഫിസ് വരുത്തിയ ഗുരുതരവീഴ്ചകളാണ് സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായത്.
ഭൂസംരക്ഷണ നിയമപ്രകാരം കമ്പനികള്‍ക്കെതിരെ റവന്യൂ സ്പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യം നടത്തിവരുന്ന നടപടികള്‍ക്ക് അപ്പാടെ തിരിച്ചടിയാകുംവിധം കഴിഞ്ഞദിവസം ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനി ഹൈകോടതിയില്‍നിന്ന് സ്റ്റേ ഉത്തരവ് നേടി. ആഗസ്റ്റ് 11ന് ടി.ആര്‍ ആന്‍ഡ് ടീ കമ്പനി ഹൈകോടതിയില്‍ തങ്ങളുടെ കൈവശഭൂമിയില്‍ മരംമുറി അനുവദിക്കണമെന്നുകാട്ടി റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാര്‍ ഭാഗം കേള്‍ക്കുന്നതിനായി കോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി.
ആഗസ്റ്റ് 18ന് രാജമാണിക്യം കമ്പനിയുടെ തട്ടിപ്പുകള്‍ അക്കമിട്ട് നിരത്തി മറുപടി തയാറാക്കി നല്‍കിയെങ്കിലും എ.ജിയുടെ ഓഫിസ് അത് കോടതിയില്‍ ഫയല്‍ ചെയ്തില്ളെന്നാണ് അറിയുന്നത്. തുടര്‍ന്ന് ആഗസ്റ്റ് 30ന് നിലവിലെ സ്ഥിതി തുടരാന്‍ കോടതി ഉത്തരവിട്ടു. ഇക്കാര്യം എ.ജിയുടെ ഓഫിസ് രാജമാണിക്യത്തിന്‍െറ സ്പെഷല്‍ ഓഫിസില്‍ അറിയിച്ചതുമില്ല. അതിനിടെ സെപ്റ്റംബര്‍ 24ന് കൈവശഭൂമി ഒഴിയണമെന്നുകാട്ടി ഭൂസംരക്ഷണ നിയമപ്രകാരം രാജമാണിക്യം കമ്പനിക്ക് നോട്ടീസ് നല്‍കി. ഒക്ടോബര്‍ 20ന് രാജമാണിക്യത്തിന്‍െറ നടപടി സ്റ്റേ ചെയ്തുകൊണ്ട് ഹൈകോടതി ഉത്തരവിട്ടു.
സ്പെഷല്‍ ഓഫിസര്‍ ഭൂസംരക്ഷണ നിയമപ്രകാരം നടത്തുന്ന നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ളെന്ന് നിയമം അനുശാസിക്കുമ്പോഴാണ് കമ്പനിക്ക് സ്റ്റേ ഉത്തരവ് നേടാനായത്. കമ്പനിക്ക് രാജമാണിക്യം നല്‍കിയ നോട്ടീസില്‍ ഒക്ടോബര്‍ 21ന് കമ്പനി ഹിയറിങ്ങിന് ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ആഗസ്റ്റ് 30ന് നിലവിലെ സ്ഥിതി തുടരാന്‍ കോടതി ഉത്തരവുള്ളതിനാല്‍ നോട്ടീസ് പിന്‍വലിക്കണമെന്ന് കാട്ടി എ.ജിയുടെ ഓഫിസ് രാജമാണിക്യത്തിന് കത്ത് നല്‍കുകയാണുണ്ടായത്. മരംമുറി വിഷയവും ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികളും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി രാജമാണിക്യം നല്‍കിയ മറുപടിയും കോടതിയില്‍ ഹാജരാക്കാന്‍ എ.ജിയുടെ ഓഫിസ് തയാറായില്ളെന്ന് ആക്ഷേപമുണ്ട്. കമ്പനിയുടെ ഹരജിയില്‍ സ്റ്റേ ഉത്തരവ് ഇറങ്ങിയതോടെ സ്പെഷല്‍ ഓഫിസര്‍ മറ്റ് കമ്പനികള്‍ക്കെതിരെ എടുക്കുന്ന നടപടികളും തടയപ്പെടാന്‍ കാരണമാകും. അതേസമയം, സര്‍ക്കാറിന് കേസില്‍ തിരിച്ചടിയുണ്ടായിട്ടില്ളെന്ന് അഡീഷനല്‍ എ.ജിയും സ്പെഷല്‍ ഓഫിസറുടെ നടപടികളടക്കം റവന്യൂ കേസുകള്‍ കൈകാര്യംചെയ്യുന്ന അഭിഭാഷകനുമായ രഞ്ജിത് തമ്പാന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. രാജമാണിക്യത്തിന്‍െറ നടപടികളെ സ്റ്റേ ഉത്തരവ് ബാധിക്കില്ളെന്നും അദ്ദേഹം
പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.