പാലാ സെൻറ് തോമസ് കോളേജിന് ഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കി
text_fieldsതിരുവനന്തപുരം: പാലാ സെൻറ് തോമസ് കോളേജിന് ഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കി. ഉമ്മൻചാണ്ടി സർക്കാരിൻെറ ചട്ടം മറികടന്ന് ഭൂമി പതിച്ചു നൽകിയ വിവാദമായ 2015 സെപ്തംബർ 15 ലെ ഉത്തരവാണ് വന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലക് റദ്ദു ചെയ്തത്. കോട്ടയം മീനച്ചിൽ താലൂക്കിൽ പുലിയന്നൂർ വില്ലേജിൽ ബ്ലോക്ക് 80 ൽ 17.5 സെൻറ് ഭൂമി ഇൻറഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കുന്നതിന് സെൻറ് തോമസ് കേളജ് മാനേജരുടെ പേരിൽ സൗജന്യമായിട്ടാണ് അനുവദിച്ചത്. ചട്ടങ്ങൾ പാലിക്കാതെയാണ് ഭൂമി അനുവദിച്ചതെന്ന് ആരോപണം അന്നുതന്നെ ഉയർന്നിരുന്നു.
സർക്കാർ ഉത്തരവ് നടപ്പാക്കാൻ കാലതാമസം നേരിട്ടപ്പോൾ പാലാ സെൻറ് തോമസ് കോളജ് അധികൃതർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. മുൻസിപ്പൽ അധികൃതരിൽനിന്നും നിരാക്ഷേപ പത്രം വാങ്ങേണ്ടതില്ലെന്നും രണ്ട് മാസത്തിനകം പട്ടയം നൽകാൻ നടപടിസ്വീകരിക്കണെന്നും കോടതി 2019 മാർച്ച് 18ന് നിർദ്ദേശം നൽകി.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലാത്തതിനാൽ 2015ലെ ഉത്തരവ് സർക്കാർ പുനപരിശോധിക്കാൻ തീരുമനാനിച്ചു. ഹൈകോടതിയിൽ റിവ്യൂ പെറ്റിഷൻ നൽകാൻ അഡ്വക്കേറ്ര് ജനറലിനും കലക്ടർ നിർദ്ദേശം നൽകി. തടർന്ന് നടന്ന കേസിൽ സർക്കാർ ഉത്തരവ് പുനപ്പരിശോധിക്കാൻ കോടതിയുടെ അനുമതി ആവശ്യമില്ലെന്നായിരുന്നു വിധി. ഹൈക്കോടതിയെ അറിയിച്ച ശേഷം പുനപരിശോധന നടത്താമെന്നും കോടതി നിർദേശിച്ചു.
തുടർന്ന് സർക്കാർ ഇക്കാര്യം പരിശോധിച്ചു. 1995 മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ട 21(2) പ്രകാരം ഭൂമി പതിച്ചു നൽകാൻ സർക്കാരിന് പ്രത്യേക അധികാരമുണ്ടെങ്കിലും എല്ലാ നടപടിക്രമങ്ങളും പാലിച്ചു മാത്രമേ ഭൂമി പതിച്ചു നൽകാൻ പാടുള്ളൂ. നടപടിക്രമങ്ങൾ പാലിക്കാതെ പുറപ്പെടുവിച്ചതിനാലാണ് ഉത്തരവ് റദ്ദ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.