ഭൂമിയിടപാട്: മാർ ആലഞ്ചേരി അടക്കമുള്ളവർ വിചാരണ നേരിടണം
text_fieldsകൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാട് സംബന്ധിച്ച പരാതിയിൽ മേജര്‍ ആര്‍ച് ബിഷപ് കര്‍ദി നാള് മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന് കോടതി. മാർ ആലഞ്ചേരി അടക്കം മൂന്നു പേർ സമർപ്പിച്ച ഹരജി സെഷൻസ് കോടതി തള്ളി. മാർ ആലഞ്ചേരിയെ കൂടാതെ എറണാകുളം -അങ്കമാലി അതിരൂപത മുൻ ഫിനാൻസ് ഒാഫീസർ ഫാദർ ജോ ഷി പുതുവ, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് സാജു വർഗീസ് എന്നിവരാണ് വിചാരണ നേരിടേണ്ടത്. തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജി തള്ളിയാണ് സെഷൻസ് കോടതി വിധി.
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാത കോളജിന് മുൻവശത്തെ 60 സെന്‍റ് ഭൂമി വിൽപന നടത്തിയത് വഴി സഭ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നും വിവിധ സഭാ സമിതികളിൽ ആലോചിക്കാതെയാണ് വിൽപന നടത്തിയതെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് ആണ് പരാതി നൽകിയത്. ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിനെ ചോദ്യംചെയ്താണ് മാർ ആലഞ്ചേരി അടക്കമുള്ളവർ സെഷൻസ് കോടതിയെ സമീപിച്ചത്.
ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും മൊത്തത്തിലുള്ള തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ആണ് ആലഞ്ചേരി അടക്കമുള്ളവർ കോടതിയിൽ വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.