മിച്ചഭൂമി കേസിൽ വിചാരണക്ക് ഹാജരാകാൻ ജോർജ് എം. തോമസ് എം.എൽ.എക്ക് നോട്ടീസ്
text_fieldsകോഴിക്കോട്: മിച്ചഭൂമി കേസിൽ വിചാരണക്ക് ഹാജരാകാൻ തിരുവമ്പാടി എം.എൽ.എ ജോർജ് എം. തോമസിനും സഹോദരങ്ങൾക്കും താലൂക്ക് ലാൻഡ് ബോർഡ് നോട്ടീസ്. നവംബർ 27ന് ഹാജരായി കാര്യങ്ങൾ ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. എം.എൽ.എയുടെയും സഹോദരങ്ങളുടെയും പേരിൽ കൊടിയത്തൂർ വില്ലേജിലുള്ള 16.4 ഏക്കർ ഭൂമി തിരിച്ചുപിടിക്കുന്നതിന് ലാൻഡ് ബോർഡ് 1976ൽ നടപടി തുടങ്ങിയിരുന്നു.
എന്നാൽ, ലാൻഡ് ബോർഡ് നടപടി ചോദ്യം ചെയ്ത് കേസിൽപെട്ടവർ ൈഹകോടതിയെ സമീപിച്ചതോടെ ഇവരുടെ വാദങ്ങൾ കേട്ട് ആറുമാസത്തിനകം കേസിൽ തീർപ്പുകൽപിക്കാൻ ഹൈകോടതി ബോർഡിന് നിർദേശം നൽകി. ബോർഡ് പലതവണ നോട്ടീസ് അയച്ചിട്ടും ജോർജ് എം. തോമസ് ഹാജരായില്ല. ഇതോടെ നടപടികൾ പിന്നെയും നീണ്ടു. ഇതിനിടെ, ഏറ്റെടുക്കാനിരുന്ന ഭൂമിയുടെ നിശ്ചിതഭാഗം മറിച്ചുവിൽക്കുകയും ചെയ്തു.
2000ത്തിൽ അധികഭൂമി ഏറ്റെടുക്കാൻ ലാൻഡ് ബോർഡ് വീണ്ടും നടപടികളാരംഭിച്ചതോടെ ഭൂമി വാങ്ങിയവർ വെട്ടിലായി. തങ്ങൾ വാങ്ങിയ ഭൂമി കേസുകളിൽ നിന്നൊഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് ഇവർ ലാൻഡ് ബോർഡിനെ സമീപിച്ചെങ്കിലും ഇവരുടെ വാദവും അധികൃതർ തള്ളുകയായിരുന്നു. റവന്യൂ വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയുള്ളതിനാലാണ് വർഷങ്ങൾക്കു മുേമ്പ കണ്ടെത്തിയ മിച്ചഭൂമി ഇതുവരെ തിരിച്ചുപിടിക്കാൻ കഴിയാത്തെതന്ന് ആരോപണമുണ്ട്.
മിച്ചഭൂമി കൈവശംവെക്കുന്ന എം.എൽ.എക്കെതിരെ പ്രക്ഷോഭം ആരംഭിക്കാനാണ് യു.ഡി.എഫ് തീരുമാനം. മിച്ചഭൂമി വിട്ടുകൊടുക്കാൻ എം.എൽ.എ തയാറാവണമെന്ന് തിരുവമ്പാടി മണ്ഡലം യു.ഡി.എഫ് കൺവീനർ കെ.ടി. മൻസൂർ ആവശ്യപ്പെട്ടു. അതിനിടെ, വിഷയം ശ്രദ്ധയിൽപെടുത്തിയപ്പോൾ മിച്ചഭൂമി തിരിച്ചുപിടിക്കണമെന്നും അതാണ് സർക്കാർ നയമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ, ലാൻഡ് ബോർഡ് സമയബന്ധിതമായി യോഗം ചേരാത്തതിനാലാണ് സത്യാവസ്ഥ ബോധ്യപ്പെടുത്താൻ കഴിയാതെപോയതെന്ന് േജാർജ് എം. തോമസ് എം.എൽ.എ പറഞ്ഞു. രേഖകൾ ശരിയായി പഠിച്ച് കോടതി എടുക്കുന്ന തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും അതനുസരിച്ച് മുന്നോട്ടുപോവും.
1971ൽ കൊടിയത്തൂർ വില്ലേജിലെ ദേവസ്വംകാട് ഭാഗത്ത് റീ.സ.188/2 ൽപെട്ട സ്ഥലം പിതാവ് വാങ്ങി അതിൽ 4.9 ഏക്കർ തനിക്ക് തരുകയും ഇതിന് മലപ്പുറം ലാൻഡ് ട്രൈബ്യൂണലിൽനിന്ന് പട്ടയം കിട്ടുകയും ചെയ്തതാണ്. ഇൗ ഭൂമി ഇൗടുനൽകി ബാങ്ക് വായ്പയെടുക്കുകയും 1977ൽ ഇവിടെ വീട് നിർമിച്ച് കെട്ടിട നികുതി അടക്കുകയും ചെയ്യുന്നുണ്ട്.
പിതാവിെൻറ പേരിലുള്ള വേറെ ഭൂമിയിൽ ചിലത് റബർ തോട്ടമായി രജിസ്റ്റർ ചെയ്തവയും മറ്റുചിലത് സാധാരണ കരഭൂമിയുമായിരുന്നു. ഭൂപരിധി നിയമപ്രകാരം ഒഴിവുനൽകേണ്ട റബർ തോട്ടത്തെ തെങ്ങിൻതോട്ടമായി തെറ്റായി എഴുതിയതാണ് മിച്ചഭൂമി കേസ് ഉണ്ടാവാനിടയാക്കിയത്.
കേസിൽപെട്ട എല്ലാ ഭൂമിയും ഇപ്പോഴത്തെ കൈവശക്കാരുടേതാണെന്ന് ലാൻഡ് ബോർഡിന് ബോധ്യപ്പെട്ട് നേരേത്ത വിധിയായതും പിതാവിെൻറ അക്കൗണ്ടിൽനിന്ന് കുറവ് ചെയ്തതുമാണ്. കേസിൽ അനുകൂല വിധി സമ്പാദിക്കാൻ ഒരാളോടും ശിപാർശ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.