25 സെൻറ് വരെ ഭൂമിക്ക് തരംമാറ്റം സൗജന്യമായി അനുവദിക്കാം –റവന്യു വകുപ്പ്
text_fieldsതൃശൂർ: 25 സെൻറ് വരെയുള്ള ഭൂമിക്ക് തരംമാറ്റം സൗജന്യമായി അനുവദിക്കാമെന്ന് റവന്യു വകുപ്പ്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വകുപ്പ് 27 (എ) പ്രകാരമുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്താനുള്ള ഫീസ് നിരക്ക് സംബന്ധിച്ച് വ്യാഴാഴ്ച പുറത്തിറങ്ങിയ സർക്കുലറിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
2017 ഡിസംബർ 30 വരെ ഒന്നായ ഭൂമി, അതിന് ശേഷം തിരിച്ച് 25 സെേൻറാ അതിനു താഴെയോ വിസ്തീർണമുള്ള േപ്ലാട്ടുകളാക്കിയിട്ടുണ്ടെങ്കിൽ അവക്ക് ഈ സൗജന്യം ബാധകമല്ല. അവ ഒന്നായി കണക്കാക്കിയാണ് ഫീസ് ഈടാക്കേണ്ടതെന്ന് റവന്യൂ ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഒരേക്കറിന് മുകളിലുള്ള ഭൂമിക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്ന വ്യത്യാസമില്ലാതെ ഫെയർ വാല്യുവിെൻറ 20 ശതമാനം ആയിരിക്കും ഫീസ് നിരക്ക്. തരം മാറ്റിയ ഭൂമിയിലുള്ള കെട്ടിട നിർമാണത്തിന് നിലവിലെ നിരക്ക് തുടരും. മേൽപറഞ്ഞ ഭേദഗതിക്ക് വ്യാഴാഴ്ച മുതൽ പ്രാബല്യമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം ഡാറ്റ ബാങ്ക് പരിശോധിച്ച് ഉറപ്പുവരുത്താതെ നികത്തിയ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കരുതെന്ന് ഹൈകോടതി ജനുവരി എട്ടിന് ഇടക്കാല ഉത്തരവ് വഴി ആവശ്യപ്പെട്ടിരുന്നു.
ഹൈകോടതിയുടെ പരാമർശപ്രകാരമുള്ള നിരീക്ഷണത്തിെൻറയും പൊതുജനത്തിെൻറ ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഉത്തരവിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. 27 (എ)യിൽ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ ഉടമസ്ഥൻ വീടുവെക്കാനോ വാണിജ്യാവശ്യങ്ങൾക്കോ ആ ഭൂമി വിനിയോഗിക്കാൻ ആഗ്രഹിച്ചാലുള്ള നടപടിക്രമങ്ങളാണ് വിശദീകരിക്കുന്നത്.
ഇത്തരം അപേക്ഷകളിൽ റവന്യൂ ഡിവിഷണൽ ഓഫിസർക്കോ വില്ലേജ് ഓഫിസർക്കോ അപേക്ഷകളിലുള്ള റിപ്പോർട്ട് പരിഗണിച്ചശേഷം യുക്തമായ ഉത്തരവുകൾ പുറപ്പെടുവിക്കാമെന്ന് 2018ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.