ഭൂമിയിടപാട്: കർദിനാൾ ആലഞ്ചേരി വിചാരണ നേരിടണം; അപ്പീൽ ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: അതിരൂപത ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ തുടരാമെന്ന് ഹൈകോടതി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചനയും വിശ്വാസവഞ്ചനയും വ്യക്തമാണെന്ന് കോടതി വിലയിരുത്തി. 2007 സെപ്റ്റംബർ 21ന് സെറ്റിൽമെൻറ് ഡീഡിെൻറ അടിസ്ഥാനത്തിൽ നടന്ന ഒരു ഭൂമിയിടപാടിൽ സർക്കാർ, പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സർക്കാറും അന്വേഷണ ഏജൻസിയും സമഗ്ര അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് പി. സോമരാജൻ നിർദേശിച്ചു. ഭൂമിയിടപാടിൽ കേസെടുക്കുകയും സമൻസ് അയക്കുകയും ചെയ്ത തൃക്കാക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുെടയും ഇതിനെതിരായ അപ്പീൽ തള്ളിയ എറണാകുളം സെഷൻസ് കോടതിയുെടയും ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലേഞ്ചരിയടക്കം നൽകിയ ഹരജികൾ കോടതി തള്ളി. മൂന്നാം പ്രതി സാജു വർഗീസ് നൽകിയ ഹരജിയും സിംഗിൾ ബെഞ്ച് തള്ളി.
സഭയുടെ ആധ്യാത്മിക തലവൻ എന്ന നിലക്ക് കാനോനിക നിയമമാണ് ബാധകമെന്നും പൊതുനിയമം ബാധകമല്ലെന്നും കർദിനാൾ വാദിച്ചു. എന്നാൽ, ഭൂമിയിടപാട് സഭാ അംഗങ്ങെള അറിയിക്കുകയോ സമ്മതം വാങ്ങുകയോ ചെയ്യാതിരുന്നതിലൂടെ വിശ്വാസവഞ്ചന കാട്ടിയെന്നും കാനൻ നിയമത്തിെൻറ സുരക്ഷ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊതുനോട്ടീസോ പൊതുലേലമോ ഇല്ലാതെ ഹരജിക്കാരെൻറ ഇഷ്ടത്തിന് ചിലരെ കണ്ടെത്തി കിട്ടിയ വിലയ്ക്ക് അവർക്കുവേണ്ടി ഇടപാട് നടത്തുകയാണ് ചെയ്തത്. 3.99 കോടി രൂപയുടെ ഒരു വിൽപന ഇടപാടിൽ ഗഡുക്കളായാണ് പണം ലഭിച്ചത്. പരാതി ഉയർന്നശേഷമാണ് ഇതുപോലും ഉണ്ടായത്. ഇതും ഗൂഢാലോചനയുടെ ഭാഗമായി വേണം കരുതാൻ.
കാനൻ നിയമം പള്ളിയിലെ പ്രാർഥനയും ആചാരങ്ങളും ആരാധനയും പള്ളിക്കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ബാധകമാവുക. ആരാധനാലയവുമായോ ആത്മീയതയുമായോ ബന്ധപ്പെടാത്ത സ്വത്ത് ൈകമാറ്റത്തിൽ ചട്ടലംഘനമുണ്ടായാൽ പൊതുനിയമമാണ് ബാധകമാവുകയെന്നും കോടതി ചൂണ്ടിക്കാട്ടി.
സാമൂഹിക പ്രവർത്തനങ്ങൾക്ക്് ഉപയോഗിക്കണമെന്ന നിബന്ധനയിൽ അലക്സിയൻ ബ്രദേഴ്സ് സഭക്ക് ഇഷ്ടദാനം നൽകിയ കരുണാലയത്തിെൻറ ഒരേക്കർ ഭൂമി നിബന്ധന ലംഘിച്ച് മുറിച്ച് വിൽപന നടത്തിയതിലൂടെ സഭക്ക് നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് സമർപ്പിച്ച ഹരജിയിലാണ് ആലഞ്ചേരിക്കെതിരെ മജിസ്ട്രേറ്റ് കോടതി നടപടി ആരംഭിച്ചത്. അതിരൂപതയുടെ സാമ്പത്തിക ചുമതല വഹിച്ചിരുന്ന ഫാ. ജോഷി പാദുവക്കെതിരെയും സാജു വർഗീസിനെതിരെയും കോടതി വിചാരണ നടപടികൾ സ്വീകരിച്ചിരുന്നു. ഭൂമിയിടപാടിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ആലഞ്ചേരി കേസിൽ ഉൾപ്പെടുന്നുവെന്നും മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് സെഷൻസ് കോടതിയും ശരിവെച്ചു.
സമാന വിഷയത്തിൽ മരട്, എറണാകുളം മജിസ്ട്രേറ്റ് കോടതിയിലും പൊലീസ് സ്റ്റേഷനുകളിലും പരാതികൾ നൽകിയിട്ടും കഴമ്പില്ലെന്നുകണ്ട് തള്ളിയതാെണന്നും ആലഞ്ചേരി വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.