ഭൂമി ഇടപാട്: എം.കെ. മുനീറിെൻറ ഭാര്യയെ ഇ.ഡി ചോദ്യം ചെയ്തു
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ. എം.കെ. മുനീറിെൻറ ഭാര്യ നബീസയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. നോട്ടീസ് നൽകി കോഴിക്കോെട്ട ഒാഫിസിലേക്ക് വിളിച്ചുവരുത്തി ചൊവ്വാഴ്ച രാവിലെ മുതൽ വൈകീട്ടുവരെയായിരുന്നു ചോദ്യം ചെയ്യൽ.
കെ.എം. ഷാജിയും മുനീറും ചേർന്ന് ഭൂമി ഇടപാട് നടത്തി വലിയതോതിൽ നികുതിവെട്ടിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തെന്ന് കാണിച്ച് ലഭിച്ച പരാതിയിലാണ് ചോദ്യം ചെയ്യൽ. ഷാജിയുടെ കോഴിക്കോെട്ട വീട് നിൽക്കുന്നതുൾപ്പെടെ മാലൂർകുന്നിലെ 93 സെൻറ് ഭൂമി ഒരുേകാടി രൂപക്ക് വാങ്ങാൻ പി.വി. മെഹബൂബിെൻറ പേരിൽ മുനീറും ഷാജിയും േചർന്ന് 2008 ഏപ്രിൽ ഒന്നിന് കരാറുണ്ടാക്കുകയും 2010 ജൂൺ 26നുള്ളിൽ തുക കൊടുത്തുതീർക്കുകയും ചെയ്തതിലാണ് കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നടന്നെതന്ന് ആരോപണമുയർന്നത്.
ഇൗ ഭൂമി ഷാജിയുടെ ഭാര്യ ആശ, മുനീറിെൻറ ഭാര്യ നബീസ, മറ്റുരണ്ടുപേർ എന്നിവരുടെ പേരിലാണ് രജിസ്റ്റർ െചയ്തിരുന്നത്. എന്നാല്‍, മൊത്തം 37,27,400 രൂപ നല്കി സ്ഥലം വാങ്ങിയെന്നാണ് ആധാരത്തില്‍ കാണിച്ചത്. ഷാജിയുടെ ഭാര്യയുടെ പേരിലാക്കിയ 42 സെൻറ് സ്ഥലത്തിന് 15, 77,700 രൂപയും മുനീറിെൻറ ഭാര്യയുടെ പേരിലാക്കിയ 30 സെൻറിന് 12,77,700 രൂപയും മറ്റു രണ്ടാളുകളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിക്ക് 8,72,000 രൂപയുമാണ് ആധാരത്തില്‍ വിലയിട്ടത്. ഫാ. ജോസ് മണിമലപ്പറമ്പിൽനിന്ന് വാങ്ങിയ ഇൗ ഭൂമിയുടെ തുക കൊടുക്കുന്നതിന് കാലതാമസമുണ്ടായതിനാൽ നഷ്ടപരിഹാരമായി 2011 മാർച്ച് നാലിന് 10 ലക്ഷം രൂപ അധികമായി നൽകിയിരുന്നുവത്രെ. രജിസ്ട്രേഷന് ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ഇനത്തിലും കൃത്രിമം നടന്നതെന്നാണ് െഎ.എൻ.എൽ നേതാവ് എൻ.കെ. അബ്ദുൽ അസീസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതി ലഭിച്ച ഉടൻ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ.ഡി മുനീറിൽ നിന്ന് തിരക്കിയിരുന്നു. പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ഇ.ഡി അന്വേഷണം ആരംഭിച്ചതോടെ ഷാജിയുടെ അനധികൃത സമ്പാദ്യത്തിെൻറ ചില വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇൗ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുനീറിലേക്കും അന്വേഷണം നീണ്ടത്. മുനീറിനെയും അടുത്ത ദിവസം ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.