അടിമലത്തുറയിൽ വൻ തീരദേശ കൈയേറ്റം
text_fieldsതിരുവനന്തപുരം: അടിമലത്തുറയിൽ പള്ളികമ്മിറ്റിയുടെ നേതൃത്വത്തിൽ വൻേതാതിൽ കടൽ ത്തീരം കൈയേറിയെന്ന് റിപ്പോർട്ട്. കോട്ടുകാൽ വില്ലേജിൽെപട്ട അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്ക് സമീപം സർക്കാർ വക തീരദേശം കൈയേറിയെന്നാണ് കലക്ടറുടെ അന്വേഷണ റിപ്പോ ർട്ട്. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അറി യിച്ചു.
കടലിൽ തീരത്തോടുചേർന്ന് ഏകദേശം 1.55 ഏക്കർ സ്ഥലം പള്ളിവികാരിയുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൈയേറി കൺവെൻഷൻ സെൻറർ പണികഴിപ്പിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പള്ളിഭാഗത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ വനാതിർത്തിയിൽ ജണ്ടയിടുന്നതുപോലെ കോൺക്രീറ്റ് കുരിശ് സ്ഥാപിച്ചിരിക്കുന്നു.
ബീച്ച് റോഡിന് പടിഞ്ഞാറുഭാഗത്തുള്ള കടൽത്തീരത്താണ് കൂടുതൽ കൈയേറ്റം. സമുദ്രതീരത്ത് നിശ്ചിത ദൂരം ഇടവേളകളിൽ കുരിശുകൾ നാട്ടി കോൺക്രീറ്റ് തിട്ടകൾ കെട്ടി സ്ഥാപിച്ചിട്ടുണ്ട്. കുരിശ് ആരംഭിക്കുന്നിടത്ത് സെൻറ് ആൻറണിയുടെ നാമധേയത്തിൽ 20 സെൻറ് സ്ഥലത്ത് പ്രാർഥനാകേന്ദ്രം എന്ന പേരിൽ കോൺക്രീറ്റ് കെട്ടിടം പണിയുന്നു. മൂന്ന് സെൻറ് വീതം 328 പ്ലോട്ടുകൾ അളന്നു തിരിക്കുകയും അതിൽ 246 എണ്ണം വിതരണം െചയ്യുകയും ചെയ്തിട്ടുണ്ട്.
ഇവിടെ നിർമിക്കുന്ന വീടുകളിലേക്ക് 13 ലക്ഷം രൂപ ചെലവിൽ ബീച്ച് റോഡ് തെക്കുവശത്തുകൂടി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണി പുരോഗമിക്കുന്നു. പള്ളി അധികാരികൾ കൈയേറി മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചു നൽകിയ ഭൂമിക്ക് പട്ടയം വാങ്ങി നൽകാമെന്നും വാഗ്ദാനം നൽകിയിരിക്കുകയാണ്. ഒരു ലക്ഷം രൂപ വീതം പള്ളി കമ്മിറ്റി കൈപ്പറ്റിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടും കലക്ടർ ചൂണ്ടിക്കാട്ടി.
ലത്തീൻ സഭയുടെ അനധികൃത ഭൂമിവിൽപനക്ക് ഇരയായ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. തീരം കൈയേറ്റത്തിനും അനധികൃത ഭൂമിവിൽപനക്കും എതിരെ കര്‍ശന നടപടി ഉണ്ടാകും. കൈയേറ്റം ഒരു കാരണവശാലും അനുവദിക്കില്ല. ദുരന്തമുണ്ടായാൽ പഴി സർക്കാറിനാകും. പള്ളികമ്മിറ്റി സർക്കാറിനെ വെല്ലുവിളിക്കരുത്. തുടര്‍നടപടികൾ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും റവന്യൂമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.