കായൽ കൈയേറ്റം: തോമസ് ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കും -റവന്യൂ മന്ത്രി
text_fieldsതിരുവനന്തപുരം: കുട്ടനാട്ടിൽ കായൽ കൈയേറിയെന്ന ആരോപണത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ഉണ്ടാവുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് വിജിലൻസിന് നിയമോപദേശം ലഭിച്ചു കഴിഞ്ഞാൽ ദ്രുതപരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ, തോമസ് ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസ്ഥാനം അന്വേഷണത്തിന് തടസമാകില്ല. ജില്ലാ കലക്ടറുടെ ഇടക്കാല റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.
കായൽ കൈയേറ്റ ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. അന്തിമ റിപ്പോർട്ട് ലഭിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക്പാലസ് റിസോർട്ടിന്‍റെ മുൻവശത്ത് അഞ്ച് കിലോമീറ്ററോളം കായൽ വേലിക്കെട്ടി തിരിച്ചെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.