Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2017 9:54 PM GMT Updated On
date_range 2 Sep 2017 9:54 PM GMTഭൂമി കൈയേറി നിർമാണം; നാലു പേർ അറസ്റ്റിൽ
text_fieldsbookmark_border
മൂന്നാർ: പൊലീസ് ക്യാമ്പിന് സമീപം സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിയ നാലുപേർ അറസ്റ്റിൽ. മൂന്നാർ ന്യൂ കോളനി സ്വദേശികളായ മുനിചന്ദ്രൻ (50), ഗോവിന്ദൻ (47), ശശികുമാർ (42), വിജയൻ (40) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. അനധികൃതമായി വീട് നിർമാണത്തിന് സാധനസാമഗ്രികൾ എത്തിക്കുന്നതിനിടെയാണ് നാലുപേരും പിടിയിലായത്. കൈയേറ്റങ്ങൾ തടയുന്നതിന് സബ് കലക്ടർ നിയോഗിച്ച പ്രത്യേക സംഘത്തിലെ തഹസിൽദാർ (എൽ.എ) ഫിലിപ് ചെറിയാെൻറ നേതൃത്വത്തിലെ സംഘമാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story