കുറിഞ്ഞി ഉദ്യാനം: ‘കൈയേറ്റക്കാർ’ക്ക് തെളിവ് നൽകൽ എളുപ്പമാക്കി ഉത്തരവ് തിരുത്തും
text_fieldsതൊടുപുഴ: കുറിഞ്ഞി ദേശീയോദ്യാനത്തിെൻറ അതിർത്തി പുനർനിർണയത്തിന് മുന്നോടിയായി ഭൂമി കൈവശമുള്ളവർ നേരിെട്ടത്തി സാധുത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നതടക്കമുള്ള നിബന്ധനകൾ റദ്ദാക്കാൻ സർക്കാർ തിരക്കിട്ട നീക്കം തുടങ്ങി. അഡീ. ചീഫ് സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരെൻറ റിപ്പോർട്ടിലെ ശിപാർശകൾ ഉൾപ്പെടുത്തി 2015 ഫെബ്രുവരി 16ന് സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കാനാണ് നടപടി. ഭൂമിയുടെ പട്ടയ കൈമാറ്റത്തിന് സാധുത കൈവരുന്ന കാലാവധി കഴിയുംവരെ മുക്ത്യാർ വഴിയുള്ള ഭൂമി ഇടപാട് അനുവദിക്കില്ലെന്നതടക്കം 15 നിർദേശങ്ങളാണ് ഒഴിവാക്കുക. ഇതോടെ കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് മാത്രമല്ല ഇടുക്കിയിലെ മിക്കവാറും ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കണക്കുകൂട്ടുന്നത്.
നിവേദിതയുടെ ശിപാർശകൾ പാടെ തള്ളാനാണ് നിർദേശം. യഥാർഥ പട്ടയ ഉടമകളെ ഉദ്യാന പരിധിയിൽനിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ പ്രത്യേകം നിഷ്കർഷിക്കാത്തതടക്കം ചില നിർദേശങ്ങളിൽ വ്യക്തത വേണമെന്ന ഇടുക്കി ജില്ല കലക്ടറുടെ കത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഗൃഹപാഠം ചെയ്യാതെയാണ് നിവേദിതയുടെ ശിപാർശകൾ ഉത്തരവാക്കിയതെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിെൻറ മറവിലാണ് െകാട്ടക്കാമ്പൂർ, വട്ടവടയടക്കം അഞ്ചുനാട് വില്ലേജുകളിലെ പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകി പുറപ്പെടുവിച്ച ഉത്തരവ് പൂർണമായി റദ്ദാക്കുന്നത്.
കൊട്ടക്കാമ്പൂരിലും വട്ടവടയിലുമായാണ് ഇടുക്കി എം.പിയുടെയും സി.പി.എം നേതാക്കൾ അടക്കമുള്ളവരുടെയും വിവാദ ഭൂമി. പവർ ഒാഫ് അറ്റോർണി നടപടികളിൽ ഇളവ് അനുവദിക്കുന്നതോടെ എം.പിയുടെ പട്ടയം റദ്ദാക്കിയതടക്കം നടപടികൾ ചോദ്യംെചയ്യലും എളുപ്പമാകും. ബിനാമി പേരിലും ജീവിച്ചിരിപ്പില്ലാത്തവരുടെ പേരിലും കൂടാതെ പ്രായപൂർത്തിയാകും മുമ്പുമൊക്കെയാണ് മുക്ത്യാർ ഉപയോഗപ്പെടുത്തിയും മറ്റും പലരും ഇൗ മേഖലയിൽ പട്ടയം ഒപ്പിച്ചത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിെൻറ തീരുമാനം എന്ന നിലയിൽ ഉത്തരവ് റദ്ദാക്കൽ പരിഗണനയിലിരിക്കെയാണ്, കുറിഞ്ഞി അതിർത്തി നിർണയം വിവാദത്തിലാകുന്നത്. തുടർന്നാണ് അടിയന്തര നടപടികൾക്ക് നിർദേശിച്ചത്. ലാൻഡ് റവന്യൂ കമീഷണർക്കാണ് ഉത്തരവ് പുനഃപരിശോധന ചുമതല.
വിവാദ ഭൂമി കൈവശംവെച്ചവരുടെ പവർ ഓഫ് അറ്റോർണി അവകാശം നിശ്ചിത കാലത്തേക്ക് നിരോധിക്കണം, അഞ്ചുനാട് മേഖല ഉൾപ്പെടെ സ്ഥലങ്ങളിലെ പട്ടയങ്ങൾ പരിശോധിച്ച് കൈയേറ്റക്കാർക്ക് നോട്ടീസ് നൽകി കൈയേറ്റം ഒഴിപ്പിക്കണം, പൾപ്പ് നിർമാണാവശ്യത്തിന് ഉപയോഗിക്കുന്ന വൃക്ഷങ്ങളുടെ കൃഷിക്കല്ലാതെ വനഭൂമി പാട്ടത്തിന് നൽകരുത്, വട്ടവട, കൊട്ടക്കാമ്പൂർ, കാന്തല്ലൂർ, മറയൂർ, കീഴാന്തൂർ എന്നീ മേഖലകളിലെ മുഴുവൻ യൂക്കാലി പ്ലാേൻറഷനും സർക്കാർ ഏറ്റെടുക്കണം എന്നിങ്ങനെ ശിപാർശകൾ പരിഗണിച്ചായിരുന്നു യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഉത്തരവിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.