രാജീവ് ചന്ദ്രശേഖറിെൻറ റിേസാർട്ട് കൈയേറ്റ ഭൂമിയിലെന്ന് സർക്കാർ
text_fieldsകൊച്ചി: ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിെൻറ ഉടമസ്ഥതയിലുള്ള നിരാമയ റിസോർട്ട് കൈവശം അവകാശപ്പെടുന്ന 41 സെൻറ് സ്ഥലം സംബന്ധിച്ച രേഖകൾ നശിപ്പിക്കപ്പെട്ടതായി സർക്കാർ ഹൈകോടതിയിൽ. റിസോര്ട്ട് നിലനില്ക്കുന്ന ഭാഗത്തെ ഒന്നര സെൻറ് സ്ഥലം തോട്-കായൽ കൈയേറ്റ ഭൂമിയാണെന്ന് സ്ഥിരീകരിച്ചതായും കോട്ടയം തഹസിൽദാർ പി.എസ്. ഗീതാകുമാരി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കൈേയറ്റ ഭൂമിയിലാണെന്ന് കാണിച്ച് പഞ്ചായത്ത് നല്കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിസോർട്ട് അധികൃതർ നല്കിയ ഹരജിയിലാണ് സര്ക്കാർ വിശദീകരണം. റിസോർട്ട് കായൽ, തോട് പുറേമ്പാക്ക് ഭൂമി കൈയേറിയിട്ടുണ്ടെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി കുമരകത്തെ ജനസമ്പർക്ക സമിതി ഹൈകോടതിയിൽ നൽകിയ ഹരജിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൈയേറ്റം കണ്ടെത്തിയെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
നിയമപരമായി അധികാരമുള്ളവർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് കോടതിക്ക് റദ്ദാക്കാനാവില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഭൂമി തിരിച്ചുപിടിക്കാൻ നിയമ നടപടി പൂർത്തിയാക്കി തീരുമാനം നടപ്പാക്കാൻ പഞ്ചായത്തിന് അധികാരമുണ്ട്. ഹരജിയിൽ തിരുത്തൽ വരുത്താതെ പുതിയ ആരോപണങ്ങളും ആവശ്യങ്ങളും ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. 41 സെൻറ് വരുന്ന കായൽ പുറേമ്പാക്ക് ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നതിന് ആധാരമായി പറയുന്ന കലക്ടറുടെ ഉത്തരവ് സംശയാസ്പദമാണ്.
ഭൂമി പതിച്ച് ലഭിച്ച കുഞ്ഞപ്പൻ എന്നയാളുടെ പേരിലുണ്ടായിരുന്ന സ്ഥലം അദ്ദേഹത്തിെൻറ പിൻഗാമികൾ ഹരജിക്കാരെൻറ ഉടമസ്ഥയിലുള്ള ക്രിസ്റ്റൽ റിസോർട്സിന് കൈമാറിയെന്നാണ് അവകാശവാദം. തണ്ടപ്പേർ രജിസ്റ്ററിൽ പുതിയ പേരാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തണ്ടപ്പേർ രജിസ്റ്ററിലെ എൻട്രിയല്ലാതെ മറ്റൊരു രേഖയും തെളിവായി ലഭ്യമല്ല. 1997ലാണ് കലക്ടറുടെ ഉത്തരവ് പ്രകാരം പതിച്ചുനൽകിയിരിക്കുന്നതെങ്കിലും 1995ൽതന്നെ ഇൗ ഭൂമി
വാങ്ങാൻ കുഞ്ഞപ്പെൻറ മക്കളുമായി ക്രിസ്റ്റൽ റിസോർട്സ് കരാർ ഒപ്പിടുകയും അഡ്വാൻസ് നൽകുകയും ചെയ്തതായാണ് കാണുന്നത്. ഇത് സംശയകരമാണ്. കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്ന് 1997ലെ കലക്ടറുടെ ഭൂമി പതിച്ചുനൽകൽ ഉത്തരവ് സംബന്ധിച്ച ഫയൽ കോട്ടയം സർവേ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെെട്ടങ്കിലും നശിപ്പിക്കപ്പെട്ടുവെന്നാണ് അറിയിച്ചത്. ഹരജിക്കാരുടെ സ്ഥലം ബ്ലോക്ക് പത്തിലാണ് സ്ഥിതി ചെയ്യുന്നത്. അവകാശവാദം ഉന്നയിക്കുന്നത് ബ്ലോക്ക് പതിനൊന്നിലാണെന്ന തരത്തിലാണ്.
കായൽ പുറേമ്പാക്ക് ഭൂമി എങ്ങനെ സ്വകാര്യ സ്ഥാപനങ്ങളുടെ കൈവശമെത്തിയെന്നും ഏത് സാഹചര്യത്തിലാണ് രേഖകൾ നശിപ്പിക്കപ്പെട്ടതെന്നും കണ്ടെത്താൻ വിശദ അന്വേഷണം വേണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കോട്ടയം തഹസിൽദാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പൂർണരൂപം:
Rajiv Chandrasekaran' Niraamaya Retreats Kumarakom by Anonymous xroO9jZf on Scribd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.