കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഉടന്‍
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള റണ്‍വേ വികസനത്തിനുള്ള ഭൂമി ഉടന്‍ ഏറ്റെടുത്തേക്കും. കഴിഞ്ഞ ഇടതുസര്‍ക്കാറിെൻറ അവസാന ഘട്ടത്തില്‍ റണ്‍വേ ഉള്‍പ്പെടെ കണ്ണൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര തുക കണ്ടെത്താന്‍ കിന്‍ഫ്രയോട് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് മണ്ഡലം എം.എല്‍.എയും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജെൻറ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കിയാലിെൻറയും നേതൃത്വത്തില്‍ മട്ടന്നൂരില്‍ നടന്ന യോഗത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക കണ്ടെത്താന്‍ ഉടന്‍ തീരുമാനം വേണമെന്ന നിര്‍ദേശം നല്കി. ഇതിെൻറ ഭാഗമായി കിന്‍ഫ്ര വിവിധ ബാങ്കുകളുമായി ബന്ധപ്പെട്ടെങ്കിലും കോവിഡ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാല്‍ തടസ്സം നേരിടുകയായിരുന്നു.
ഇതേവേളയില്‍ കേരള ബാങ്കുമായി നടത്തിയ ചര്‍ച്ചയില്‍, സര്‍ക്കാർ ഗ്യാരൻറി ലഭിച്ചാല്‍ തുക നല്കാന് തയാറാണെന്ന് ബാങ്ക് അറിയിച്ചതായും ഇതുസംബന്ധിച്ച കാര്യങ്ങള്‍ ബാങ്ക് ധനകാര്യ വിഭാഗം അഡീഷനല്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചതായും അറിയുന്നു.ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ ഫെബ്രുവരി 28ന് അവസാനിച്ച സാഹചര്യത്തില്‍ അത് പുതുക്കിയിട്ടുണ്ട്.
200 കോടി രൂപയാണ് നടപടി പൂര്‍ത്തിയായവര്‍ക്ക് നഷ്ടപരിഹാരമായി നിലവില്‍ നല്‍കാനുള്ളത്. റണ്‍വേ വികസനത്തിനായി കാനാട്, കോളിപ്പാലം മേഖലയിലാണ് ഭൂമി ഏറ്റെടുക്കേണ്ടതെങ്കിലും ഇവിടെ നഷ്ടപരിഹാര തുക സംബന്ധിച്ച തീരുമാനം ആയിട്ടില്ല. ഏതായാലും വര്‍ഷങ്ങളായുള്ള അനിശ്ചിതാവസ്ഥക്ക് ഉടന്‍ പരിഹാരം കണ്ടെത്തിയേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.