ഭൂമിതട്ടിപ്പ് കേസ്: പള്ളി വികാരിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ വിശ്വാസികൾ തടഞ്ഞു
text_fieldsചാലക്കുടി: ആലഞ്ചേരി ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന വിഷയത്തിൽ ആരോപണ വിധേയനായ പള ്ളി വികാരിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘമെത്തിയതിനെത്തുടർന്ന് സംഘർഷം.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് ചാലക്കുടി മുരിങ്ങൂർ സാൻജോനഗർ കത്തോലിക്കാ പള്ളിയിൽ വികാരി ടോണി കല്ലൂക്കാരൻ അറസ്റ്റ് ചെയ്യാൻ ആലുവയിൽ നിന്നുള്ള വൻ പൊലീസ് സംഘമെത്തിയത്. ഇതോടെ പള്ളിമണി മുഴങ്ങിയെത്തിയതിനെത്തുടർന്ന് എത്തിയ ഇടവകാംഗങ്ങൾ പൊലീസിനെ തടഞ്ഞു.
വെള്ളിയാഴ്ച വികാരിയെ പൊലീസ് ആലുവ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിെൻറ നീക്കം. എന്നാൽ, പൊലീസിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സംഘം എത്തുംമുെമ്പ വികാരി സ്ഥലംവിട്ടത്രേ.
കന്യാസ്ത്രീകൾ, കുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് പൊലീസിന് പള്ളി കോംമ്പൗണ്ടിൽ പൊലീസിനെ തടയാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.