ഭൂപ്രശ്നം: ഇടുക്കി ജില്ലയിൽ 12 മണിക്കൂർ ഹർത്താൽ തുടങ്ങി
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറ് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറിന് അവസാനിക്കും.
ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ പേരിൽ 13 പഞ്ചായത്തിൽ ഏർപ്പെടുത്തിയ നിർമാണ നിരോധന ഉത്തരവ് പിൻവലിക്കുക, സി.എച്ച്.ആറിൽ സമ്പൂർണ നിർമാണ നിരോധനമേർപ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, ഭൂപതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസ മേഖലകൾ കരുതൽ മേഖല പരിധിയിൽനിന്ന് ഒഴിവാക്കുക, വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കുക, ഡിജിറ്റൽ റീസർവേ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
അതേസമയം, ഓണകാലത്ത് നടത്തുന്ന ഹർത്താൽ ബഹിഷ്കരിച്ച് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
ഹർത്താലിനെ തുടർന്ന് ഇടുക്കി ജില്ലയിൽ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. എൽ.പി, യു.പി, എച്ച്.എസ് ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകൾ ആഗസ്റ്റ് 25ന് നടത്തും.
എം.ജി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ നാളത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.