Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിരൂപത ഭൂമിവിവാദം:...

അതിരൂപത ഭൂമിവിവാദം: തർക്കം പരിഹരിച്ചെന്ന്​ കർദിനാൾ

text_fields
bookmark_border
അതിരൂപത ഭൂമിവിവാദം: തർക്കം പരിഹരിച്ചെന്ന്​ കർദിനാൾ
cancel

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട ഭൂരിഭാഗം തർക്കവും പരിഹരിച്ചെന്ന്​ സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഓശാന ഞായർ ദിനത്തിൽ എറണാകുളം സ​​െൻറ്​ മേരീസ്​ ബസിലിക്കയിൽ കുർബാന മധ്യേ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. 
സഭയിലുണ്ടായ പ്രശ്​നങ്ങൾ പരിഹാരത്തിലേക്ക്​ നീങ്ങുന്നത്​ എല്ലാവർക്കും ആശ്വാസം നൽകുന്നതാണ്​. മെത്രാൻമാരും വൈദികരും അൽമായരും ഒന്നിച്ചുനിന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാനാകും. കഴിഞ്ഞദിവസം താനും മാർ സെബാസ്​റ്റ്യൻ എടയന്ത്രത്തും മാർ ജോസ്​ പുത്തൻവീട്ടിലും ചേർന്ന് മാധ്യമങ്ങൾക്ക് നൽകിയ വാർത്തക്കുറിപ്പാണ് സത്യം. അതിനപ്പുറം നിക്ഷിപ്​ത താൽപര്യക്കാർ പടച്ചുവിടുന്ന വാർത്തകൾ വിശ്വസിച്ച്​ ആരും വഴിതെറ്റരുത്​. ഇനിയുള്ള ദിവസങ്ങൾ സമാധാനത്തി​​േൻറതായി മാറ്റപ്പെടണമെന്നും കർദിനാൾ പറഞ്ഞു. 

ജീവിതത്തി​​​െൻറ സമസ്​ത മേഖലയിലും ശുദ്ധീകരണം ആവശ്യമാണ്​. ഒാരോരോ കാരണങ്ങളാൽ അശുദ്ധരാണ്​ നാമെല്ലാവരും. പണത്തിന്, പ്രതാപത്തിന്, പദവിക്ക്, താൽക്കാലിക സ്വാർഥതാൽപര്യത്തിന്, നേതൃത്വ ശൈലിയിൽ പ്രശോഭിക്കുന്നതിന്, മഹത്വത്തിന് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ചെയ്ത് നമ്മൾ അശുദ്ധിയിലായിട്ടുണ്ട്. സമാനമായ ദുഷിച്ച പ്രവണതകളിൽനിന്ന്​ പിന്മാറണം.  ഉദ്യോഗസ്ഥർ, ഭരണകർത്താക്കൾ, പുരോഹിതന്മാർ, മെത്രാന്മാർ, രാഷ്​ട്രീയമേഖലയിലുള്ളവർ, സാമ്പത്തിക മേഖലയിലുള്ളവർ എന്നിവരെല്ലാം അവരവരുടെ മേഖലകളിൽ ശുദ്ധീകരണം നടത്തണം. നമ്മൾക്കെതി​െ​ര കർത്താവ്​ ചാട്ടവാർ എടു​ക്കു​​േ​ന്നായെന്ന്​ ഒാരോരുത്തരും പരിശോധിക്കേണ്ടത്​ ആവശ്യമാണ്​. സഭയിലും കൂട്ടായ്മയോടെ ശുദ്ധീകരണം നടത്തണമെന്നും കർദിനാൾ ആവശ്യപ്പെട്ടു. 

ശുദ്ധീകരണപ്ര​ക്രിയയെക്കുറിച്ചാണ്​ കർദിനാൾ പ്രസംഗത്തിലുടനീളം പരാമർശിച്ചത്. ഭൂമി വിവാദത്തിൽ ആരോപണവിധേയനായ കർദിനാൾ സ്ഥാനമൊഴിയാതെ സ​​െൻറ്​ മേരീസ്​ ബസിലിക്കയിൽ ഓശാന ഞായർ കർമങ്ങളിൽ പങ്കെടുപ്പിക്കില്ലെന്നും എത്തിയാൽ തടയുമെന്നും ആർച് ഡയോഷ്യൻ മൂവ്മ​​െൻറ്​ ഫോർ ട്രാൻസ്​െ​പരൻസി (എ.എം.ടി) നേതാക്കൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇവർക്കെതിരെ മറ്റൊരു വിഭാഗം രംഗത്തെത്തിയ​​േതാടെ സംഘർഷസാധ്യത കണക്കിലെടുത്ത്​ പുലർച്ചമുതൽ ബസിലിക്കക്ക്​ ചുറ്റും കനത്ത പൊലീസ്​ കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പ്രതിഷേധക്കാർ ആരു​ം എത്തിയില്ല. കാക്കനാട്​ സ​​െൻറ്​ തോമസ്​ മൗണ്ടിൽനിന്ന്​ ​െപാലീസ്​ അകമ്പടിയോടെയാണ്​ കർദിനാൾ അതിരൂപത ആസ്ഥാനത്തെത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmar alencherryland issuemalayalam newsSyro-Malabar Sabha
News Summary - Land Issue to be Solved - Kerala News
Next Story