ഭൂവിനിയോഗനയം കരട് തയാറാക്കിയിട്ട് പതിറ്റാണ്ട്; അടയിരുന്ന് മന്ത്രിമാർ
text_fieldsതിരുവനന്തപുരം: ഒരുപതിറ്റാണ്ട് തികയുന്ന ഭൂവിനിയോഗനയത്തിെൻറ കരടിൽ ഇപ്പോഴും നടപടിയില്ല. കരട് സമർപ്പിക്കുേമ്പാഴുള്ള റവന്യൂമന്ത്രി കെ.പി. രാജേന്ദ്രൻ മുതൽ ഇ. ച ന്ദ്രശേഖരൻ വരെ റിപ്പോർട്ടിന് മുകളിൽ അടയിരിക്കുകയായിരുന്നു. കേരളത്തിലെ ഉരു ൾപൊട്ടൽ ഭീഷണിക്ക് പ്രതിവിധി പ്രകൃതിസംരക്ഷണത്തിന് ഉതകുന്ന ഭൂവിനിയോഗനയം നടപ്പാക്കുകയാണെന്ന തിരിച്ചറിവിലാണ് 2010ൽ നയം രൂപവത്കരിക്കാൻ തീരുമാനിച്ചത്. കരട് തയാറാക്കാനുള്ള ചുമതല ജൈവവൈവിധ്യബോർഡ് ചെയർമാനായിരുന്ന വി.എസ്. വിജയനെ ഏൽപിക്കുകയും ചെയ്തു.
സമയബന്ധിതമായി നൽകിയ കരട് അന്നത്തെ റവന്യുമന്ത്രി കെ.പി. രാജേന്ദ്രൻ എൽ.ഡി.എഫിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാറ്റിവെച്ചു. പിന്നീട് നടപടിയുണ്ടായില്ലെന്ന് ഡോ. വി.എസ്. വിജയൻ ‘മാധ്യമ’ത്തോട് പറഞ്ഞു. തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിഗണിച്ചെങ്കിലും ഒന്നും നടന്നില്ല. ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ വന്നശേഷം ഭൂവിനിയോഗനയം നടപ്പാക്കേണ്ട ആവശ്യകതയെക്കുറിച്ച് റവന്യൂമന്ത്രിയുമായി ദീർഘമായി സംസാരിക്കുകയും ചെയ്തെന്ന് വി.എസ്. വിജയൻ പറയുന്നു.
ഇരുമുന്നണികൾക്കും താൽപര്യമില്ലാത്തതിനാലാണ് ഭൂവിനിയോഗനയത്തിെൻറ കരട്പോലും ചർച്ച ചെയ്യാൻ തയാറാകാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഭൂവിനിയോഗ ബോർഡ് മുഖ്യമന്ത്രിയുടെ പരിധിയിലാണെന്നാണ് റവന്യൂവകുപ്പിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.