ഭൂമി പതിച്ചുകിട്ടാനുള്ള ഹരജികളിൽ സംശയം; അന്വേഷണവുമായി സർക്കാർ
text_fieldsകൊച്ചി: ചിന്നക്കനാലിലെ ഒരേ സർവേ, ബ്ലോക്ക് നമ്പറുകളിലുള്ള ഭൂമി തുല്യഅളവിൽ പതിച് ചുകിട്ടാൻ ഹൈകോടതിയിൽ ഭൂവുടമകളെന്ന് അവകാശപ്പെടുന്നവർ നൽകിയ കൂട്ടഹരജിക്ക ് പിന്നിലെ ദുരൂഹതതേടി സർക്കാർ. വർഷങ്ങളായി കൃഷിക്ക് ഉപയോഗിച്ചുവരുന്ന ഭൂമി തുല ്യഅളവിൽ പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് എട്ടുപേർ ഒരേസമയം വ്യത്യസ്ത ഹരജിയുമായെത്തിയതാണ് സംശയം സൃഷ്ടിച്ചത്. ഹരജിക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളും ഭൂമിയുടെ ഉടമസ്ഥാവകാശവും സംബന്ധിച്ച് അന്വേഷിച്ച് നിജസ്ഥിതി നേരിൽ ബോധ്യപ്പെടുത്താൻ കേസിൽ സർക്കാറിന് വേണ്ടി ഹാജരാകുന്ന അഡീ. അഡ്വക്കറ്റ് ജനറൽ ഇടുക്കി ജില്ലയിലെ റവന്യൂ അധികൃതർക്ക് അടിയന്തരനിർദേശം നൽകി. അന്വേഷണം ഏറ്റെടുത്ത ദേവികുളം സബ് കലക്ടർ നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേവികുളം തഹസിൽദാറെ ചുമതലപ്പെടുത്തി.
ഇടുക്കി ഉടുമ്പഞ്ചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിന് കീഴിലെ സർവേ നമ്പർ 20/1, ബ്ലോക്ക് ആറിൽ വരുന്ന 32 ഏക്കറോളം വരുന്ന ഭൂമിയിൽ നാലേക്കർ വീതം തുല്യമായി അവകാശപ്പെട്ടാണ് ഹരജി. 1960 മുതൽ ഇൗ ഭൂമിയിൽ കാപ്പി, അക്കേഷ്യ, യൂക്കാലി, കറുക കൃഷി ചെയ്തുവരുന്നവരാണെന്നും അതിനാൽ ഭൂമി പതിച്ചുലഭിക്കാൻ അർഹരാണെന്നുമാണ് എല്ലാവരുടെയും വാദം. സർക്കാർ നിർദേശമുള്ളതിനാൽ 1993ലെ ഭൂമി പതിച്ചുനൽകൽ പ്രത്യേക നിയമപ്രകാരമുള്ള അപേക്ഷ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി സ്പെഷൽ തഹസിൽദാർ (അൈസൻമെൻറ്) അപേക്ഷ തള്ളിയെന്നാണ് ഹരജിയിൽ പറയുന്നത്. ഭൂമി പതിച്ചുനൽകൽ നിയമപ്രകാരമുള്ള അപേക്ഷയാണ് സമർപ്പിച്ചതെന്നും നിരസിക്കാൻ സർക്കാറിന് കഴിയില്ലെന്നുമാണ് ഹരജിയിലെ വാദം.
എന്നാൽ, എട്ടുപേർ ഒരേ സർവേ, ബ്ലോക്ക് നമ്പറിൽ കൃത്യം നാലേക്കറിലെ വീതം കർഷകരാണെന്ന് അവകാശപ്പെട്ട് ഒരേസമയം അേപക്ഷ നൽകിയത് സംശയാസ്പദമാണെന്നാണ് അഡീ. അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടുന്നത്. കൈവശാവകാശവും കൃഷി സംബന്ധിച്ചതുമായ അവകാശ വാദങ്ങൾ തെളിയിക്കുന്ന രേഖകളൊന്നും ഹരജിക്കൊപ്പം സമർപ്പിച്ചിട്ടില്ല. സർക്കാറും ജില്ല കലക്ടറും നിർദേശിച്ചതിനാലാണ് അപേക്ഷ തള്ളിയതെന്നാണ് വാദം. എന്നാൽ, സർക്കാറിനെയോ കലക്ടറെയോ തഹസിൽദാറെയോ മറ്റു റവന്യൂ ഉേദ്യാഗസ്ഥരെേയാ എതിർകക്ഷിയാക്കാതെ സ്പെഷൽ തഹസിൽദാറെ (അൈസൻമെൻറ്) മാത്രമാണ് കക്ഷിചേർത്തിരിക്കുന്നത്. അപേക്ഷകരിൽ ഒരാൾപോലും ഇടുക്കി ജില്ലക്കാരില്ല. കോട്ടയത്തുനിന്ന് ആറും എറണാകുളം, മലപ്പുറം ജില്ലകളിൽനിന്ന് ഒാരോരുത്തരുമാണ് ഹരജിക്കാർ. ഭൂവുടമകൾ നൽകിയ ഹരജിയിൽ സിംഗിൾ ബെഞ്ച് സർക്കാറിെൻറ വിശദീകരണം തേടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.