ഭൂരേഖയില്ല; പ്രതിഷേധവുമായി കോളനിക്കാർ പഞ്ചായത്ത് ഓഫിസിൽ
text_fieldsകാളികാവ്: വെള്ളയൂർ നാലു സെൻറ് കോളനിയിലെ ഭൂരേഖ ലഭിക്കാത്ത കുടുംബങ്ങൾ പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധമറിയിച്ചു. ഭൂരേഖ ലഭിക്കാത്തതിനാൽ കരാർ വെക്കാൻ കഴിയാത്ത കുടുംബങ്ങളാണ് പഞ്ചായത്തിലെത്തിയത്.
ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെടിെല്ലന്ന ഉറപ്പുകിട്ടണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗുണഭോക്താക്കൾ പഞ്ചായത്തുമായി കരാർ വെക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നു. തീയതി നീട്ടിയതായി ഉത്തരവ് ഇറങ്ങിയിട്ടില്ല. അടിയന്തരമായി ബോർഡ് യോഗംചേർന്ന് പട്ടികയിലുൾപ്പെട്ട ഒരാൾക്കും വീട് നഷ്ടമാകാതിരിക്കാനുള്ള തുടർനടപടികൾ ഉടനെയുണ്ടാകുമെന്ന് ആക്ടിങ് പ്രസിഡൻറ് സി.ടി. അസ്മാബി പറഞ്ഞു.
ഭൂരേഖ ലഭിക്കുന്ന മുറക്കേ അവർക്ക് ലൈഫ് പദ്ധതിയിൽ കരാർ വെച്ച് വീട് ലഭ്യമാക്കാൻ കഴിയൂവെന്ന് വി.ഇ.ഒ നൗഫലും പറഞ്ഞു. വിശദീകരണം കിട്ടിയതോടെ പ്രതിഷേധക്കാർ പിരിഞ്ഞുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.