ഭൂ പ്രശ്നം: കാനത്തിനെതിരെ എസ്. രാജേന്ദ്രൻ എം.എൽ.എ
text_fieldsമൂന്നാർ: റവന്യൂ വകുപ്പിെൻറ കടുംപിടിത്തം മൂലം കർഷകർ ആത്മഹത്യയുടെ വക്കിലാണെന്നും ഇൗ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തെ പരിഹസിക്കുന്ന സി.പി.െഎ സംസ്ഥാന െസക്രട്ടറിയുടെ നിലപാട് അപഹാസ്യമാണെന്നും എസ്. രജേന്ദ്രൻ എം.എൽ.എ. കാനം ഒരു പാർട്ടിയുടെ നേതാവാണ്. അത്തരത്തിലൊരു നേതാവ് ഉത്തരവാദിത്തമില്ലാതെ പെരുമാറിയാൽ ആ സ്ഥാനത്തിന് യോഗ്യനല്ലെന്നാണ് തെൻറ അഭിപ്രായമെന്നും രൂക്ഷഭാഷയിൽ എസ്. രാജേന്ദ്രൻ വിമർശിച്ചു.
മുന്നണിയെ സംബന്ധിക്കുന്ന വിഷയങ്ങൾ മുന്നണിക്കുള്ളിൽ തന്നെ ചർച്ചചെയ്യേണ്ടതിനുപകരം മാധ്യമങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത് ശരിയായില്ല. ജില്ലയിൽ രണ്ട് നീതിയാണ് റവന്യൂ വകുപ്പ് നടപ്പാക്കുന്നത്. സി.പി.ഐയുടെ എം.എൽ.എ ഭരിക്കുന്ന പീരുമേട്ടിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ വെട്ടുന്നതിന് അനുമതിയുണ്ട്. എന്നാൽ, മൂന്നാറിൽ അനുമതി നൽകുന്നില്ല. സംസ്ഥാനത്ത് പലയിടത്തും കൈയേറ്റങ്ങളുണ്ട്. എന്നാൽ, മൂന്നാറിലെ ജനങ്ങളെ മാത്രമാണ് കൈയേറ്റക്കാരായി ചിത്രീകരിക്കുന്നത്.
ഇടതുമുന്നണി സർക്കാറിെൻറ കാലത്ത് അനുവദിച്ച കുറ്റിയാർവാലിയിലെ ഭൂമിപോലും വിതരണം നടത്താൻ സി.പി.ഐ നടപടി സ്വീകരിക്കുന്നില്ല. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ ആടുരാമ ആടെന്നുപറഞ്ഞ് ആട്ടുന്നത് സി.പി.ഐയാണ്. ഭൂസംരക്ഷണ നിയമത്തിനുള്ളിൽനിന്നുതന്നെ മൂന്നാറിലെ ജനങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നാണ് ജനപ്രതിനിധികൾ ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കാനം രാജേന്ദ്രനും റവന്യൂ മന്ത്രിയും പങ്കെടുക്കണം. ജനങ്ങളെ സഹായിക്കാൻ കഴിയില്ലെങ്കിൽ ഇരുവരും മാറിനിൽക്കട്ടെയെന്നും രാജേന്ദ്രൻ പറഞ്ഞു. ഒരാളെ രോഗാവസ്ഥയിലാക്കിയിട്ട് ചികിത്സ നൽകുന്നതിെനക്കാൾ രോഗം വരുത്താതെ നോക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.