ആദിവാസികൾക്ക് ഉപാധിരഹിത പട്ടയം; സംഘടനകൾക്കിടയിൽ ഭിന്നത
text_fieldsതൊടുപുഴ: വിവിധ ജില്ലകളിൽ ആദിവാസികൾക്ക് ഉപാധിരഹിത പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ആദിവാസി സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായം. വനാവകാശമുള്ള ഭൂമി റവന്യൂ ഭൂമിയാകുന്നതോടെ, ആദിവാസികൾക്ക്വനവിഭവങ്ങളുടെ മേലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെടുമെന്ന് ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോഓഡിേനറ്റർ എം. ഗീതാനന്ദൻ പറയുേമ്പാൾ ഇത്തരം നിലപാടുകൾ ആദിവാസികൾക്കെതിരും ആദിവാസി വിരുദ്ധവുമാണെന്ന് ആദിവാസി ഫോറവും ഐക്യമല അരയ മഹാസഭയും ആക്ഷേപം ഉന്നയിക്കുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ആദിവാസികൾക്ക് പട്ടയം നൽകുന്നതിന് സർക്കാർ തീരുമാനം.
വനത്തിലുള്ള സാമൂഹികാവകാശം നഷ്ടപ്പെടും –ഗോത്രമഹാസഭ
ആദിവാസികൾക്കുള്ള വനവിഭവങ്ങളുടെ മേലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെടുകയാകും ഇതിലൂടെ സംഭവിക്കുന്നതെന്ന് ആദിവാസി ഗോത്ര മഹാസഭ കോഓഡിേനറ്റർ എം. ഗീതാന്ദൻ ചൂണ്ടിക്കാട്ടുന്നു. ആദിവാസി ഊര്കൂട്ടങ്ങൾ എന്നനിലയിൽ ഗ്രാമസഭകൾക്ക് വനത്തിലുള്ള എല്ലാ സാമൂഹികാവകാശങ്ങളും റദ്ദാക്കപ്പെടും. മുതുവാൻ, മന്നാൻ, ഉള്ളാടർ, ഊരാളി, മലപണ്ടാരം, മലഅരയർ, കാണിക്കാർ തുടങ്ങിയ ആദിവാസികൾക്ക് വനത്തെ ആശ്രയിച്ച് ഉപജീവനം അസാധ്യമാകും.
ആദിവാസി വനാവകാശം റദ്ദാക്കുന്നത് അതിരപ്പള്ളി പദ്ധതിക്കുള്ള മുന്നൊരുക്കമാണെന്നും ഇവർ ആരോപിച്ചു. അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് തടസ്സംനിന്നത് ഊര് കൂട്ടമായിരുന്നു.
ഊര് കൂട്ടത്തിെൻറ വനാവകാശം ഘട്ടംഘട്ടമായി റദ്ദാക്കി, അതിരപ്പള്ളി പദ്ധതി നടപ്പാക്കുന്നതിന് ഗൂഢതാൽപര്യം നിയമവകുപ്പിനുണ്ട്. ഭൂമിയുടെ ക്രയവിക്രയം തീരുമാനിക്കുന്നത് ശക്തരായ റിയൽ എസ്റ്റേറ്റുകാരും ക്വാറി മാഫിയകളും കൈയേറ്റക്കാരുമാകും. ആദിവാസികൾ പതുക്കെ മലയിറങ്ങേണ്ടിവരുമെന്നും ഗീതാനന്ദൻ തൊടുപുഴയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെ ജൂലൈ ഒന്നിന് ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധപരിപാടി നടത്തും.
ജില്ലയിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സത്യഗ്രഹം നടത്തുമെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സെക്രട്ടറി പി.ജി. ജനാർദനൻ, സംസ്ഥാന പ്രസീഡിയം അംഗം സി.എസ്. ജിയേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.