Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂസഫലിയോട്​...

യൂസഫലിയോട്​ നഷ്​ടപരിഹാരം ചോദിച്ചിട്ടില്ല; ശബ്​ദ സന്ദേശം വ്യാജമെന്ന്​ സ്​ഥലമുടമ

text_fields
bookmark_border
yusuff ali
cancel
camera_alt

ഇൻസെറ്റിൽ പീറ്റർ

ഹെലികോപ്​റ്റർ അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട ലുലു ഗ്രൂപ്പ്​ സ്​ഥാപകൻ എം.എ യൂസഫലിയോട്​ നഷ്​ടപരിഹാരം ചോദിക്കുന്ന വ്യാജ ശബ്​ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹെലികോപ്​റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്ന സ്​ഥലത്തിന്‍റെ ഉടമയുടേതെന്ന രൂപത്തിലാണ്​ ശബ്​ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്​. എന്നാൽ, ആ ശബ്​ദ സന്ദേശം ത​േന്‍റതല്ലെന്ന്​ സ്​ഥലമുടമ നെട്ടൂർ സ്വദേശി പീറ്റർ ഏലിയാസ്​ നികോളാസ്​ പറഞ്ഞതായി ഏഷ്യനെറ്റ്​ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു.

ഹെലി​േകാപ്​റ്റർ ഇറക്കിയ സ്​ഥലം രണ്ടു കോടി രൂപക്ക്​ വിൽക്കാൻ വെച്ചതാണെന്നും ഇനി വിൽപനയൊന്നും നടക്കില്ലെന്നും യൂസഫലിയോട്​ സ്​ഥലമുടമ പറയുന്നതിന്‍റെ ഫോൺ റെക്കോഡെന്ന വ്യാജേനയാണ്​ ശബ്​ന സന്ദേശം പ്രചരിക്കുന്നത്​. തക്കതായ നഷ്​ടപരിഹാരം ലഭിക്കണമെന്നും ഉടമ ആവശ്യപ്പെടുന്നുണ്ട്​. ഒന്നോ രണ്ടോ ലക്ഷം നഷ്​ടപരിഹാരമായി നൽകാമെന്നും രണ്ടു കോടിയൊന്നും നൽകാനാകില്ലെന്നും യൂസഫലിയെന്ന വ്യജേന സംസാരിക്കുന്നയാൾ പറയുന്നുമുണ്ട്​. രണ്ട്​ ലക്ഷം ചെറിയ തുകയാണെന്നും തക്കതായ നഷ്​ടപരിഹാരം നൽകിയില്ലെങ്കിൽ ത​ന്‍റെ സ്​ഥലത്തു നിന്നും ഹെലികോപ്​റ്റർ എടുത്തുമാറ്റാൻ അനുവദിക്കില്ലെന്നും 'ഉടമ' പറയുന്നുണ്ട്​.

താൻ മനസാ വാചാ കർമണാ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ്​ ​ഫോൺ റെക്കോഡെന്ന വ്യാജേന പ്രചരിക്കുന്നതെന്ന്​​ സ്​ഥലമുടമ പീറ്റർ പറയുന്നു. നഷട്​പരിഹാരത്തിന്​ തനിക്ക്​ ഒരു അർഹതയുമില്ലെന്നും വ്യാജ സന്ദേശമുണ്ടാക്കിയവർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ സന്ദേശത്തിനെതിരെ പരാതി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും യൂസഫലിയോ മാധ്യമങ്ങളോ പരാതി നൽക​ട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopter crashMA Yusuff ali
News Summary - Land owner says voice message is fake
Next Story