Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 5:20 AM IST Updated On
date_range 4 Aug 2017 5:20 AM ISTമെേട്രാക്ക് സ്ഥലം വിട്ടുനൽകിയവർക്ക് ഇരട്ടി വിപണിവിലയും അധികമൂല്യവും നൽകേണ്ടിവരും
text_fieldsbookmark_border
കൊച്ചി: മെേട്രാക്കുവേണ്ടി സ്ഥലം വിട്ടുനൽകിയവർക്ക് 2013ലെ സ്ഥലമേറ്റെടുക്കൽ നിയമപ്രകാരം തൃപ്തികരവും മാന്യവുമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ൈഹകോടതി. സ്ഥലം ഏറ്റെടുത്തിട്ടും പൂർണമായും നഷ്ടപരിഹാരം നൽകിത്തീരാത്തവർക്ക് രണ്ടു മാസത്തിനകം നഷ്ടപരിഹാരം അനുവദിക്കണം. അതിനു മുമ്പ് അവരുടെ നിലപാട് ആരായുകയുംവേണം. എന്നാൽ, പദ്ധതിക്കുവേണ്ടി നിലവിൽ സ്ഥലം വിട്ടുകൊടുത്തിട്ടുള്ളവർക്ക് ആ സ്ഥലത്തിന്മേൽ അവകാശമുണ്ടായിരിക്കുന്നതല്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
തങ്ങൾക്ക് 1894ലെ ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരമാണ് നഷ്ടപരിഹാരം അനുവദിച്ചതെന്നും 2013 നിയമം നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് ഭൂവുടമകളായിരുന്ന ബഷീർ, ഷാനവാസ്, ഷീരിജൻ തുടങ്ങിയവരാണ് ഹരജി നൽകിയത്. കേന്ദ്ര നിയമമനുസരിച്ച് സംസ്ഥാന സർക്കാർ ചട്ടമുണ്ടാക്കേണ്ടിയിരുന്നെങ്കിലും അനാവശ്യമായി വൈകിയതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. ജന്മസ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകുന്നതിനും കഷ്ടനഷ്ടങ്ങൾക്കും തൃപ്തികരമായ നഷ്ടപരിഹാരം നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് 2013 നിയമം കൊണ്ടുവന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.ശരിയായ നഷ്ടപരിഹാരവും ഭൂമി ഏറ്റെടുക്കലിലെ സുതാര്യതയും ഉറപ്പാക്കലാണ് ലക്ഷ്യം. പൊതു പദ്ധതിയുടെ പേരിൽ തൃപ്തികരമല്ലാത്ത രീതിയിൽ സ്ഥലമുടമയെ ഇറക്കിവിടാൻ സർക്കാറിന് കഴിയില്ല.
ജനിച്ചുവീണ മണ്ണിൽനിന്ന് ഇറങ്ങിയിട്ട് തൊട്ടടുത്ത് അൽപം ഭൂമി വാങ്ങാൻ സാമ്പത്തികാവസ്ഥ അനുവദിക്കാത്ത അവസ്ഥയിലായവരാണവർ. ഇൗ അവസ്ഥയില്ലാതാവാനാണ് 2013ൽ നിയമം കൊണ്ടുവന്നത്. സ്വത്തവകാശം പൗരെൻറ മൗലികാവകാശമാണ്. നിയമപരമായി ഇൗ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സർക്കാറോ ഉത്തരവാദപ്പെട്ട മറ്റേത് അധികൃതരോ ആണെങ്കിലും ഇൗ അവകാശം നിർബന്ധപൂർവം കവർന്നെടുക്കുന്നത് ഭരണഘടന വിരുദ്ധവുമാണ്.
2013ൽ നിയമം വന്നെങ്കിലും ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം ധാരണയിലൂടെയോ വിൽപന കരാറിലൂടെയോ സ്ഥലം ഏറ്റെടുക്കുന്ന നിയമം എടുത്തു മാറ്റിയിട്ടില്ലെന്ന സർക്കാർ വാദം കോടതി തള്ളി.2013ലെ നിയമപ്രകാരം സ്ഥലത്തിെൻറ വിപണിവിലയും സാന്ത്വന പ്രതിഫലമെന്ന നിലയിൽ അത്രയും തന്നെയും അധിക മൂല്യമായി 12 ശതമാനം തുകയുമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നത് മൂന്നു വർഷം കഴിഞ്ഞാെണങ്കിൽ അധിക തുകയായി 36 ശതമാനംവരെ നൽകേണ്ടിയുംവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story