ബി.ജെ.പിക്കാർക്കൊപ്പം വീട്ടമ്മ കെ റെയിൽ കല്ല് പിഴുതു; സി.പി.എമ്മുകാർക്കൊപ്പം പുനഃസ്ഥാപിച്ചു
text_fields
ആറ്റിങ്ങൽ: കെ-റെയിൽ അനുകൂലികൾക്കും പ്രതികൂലികൾക്കും ഇടയിൽ കുടുങ്ങി സ്ഥല ഉടമകൾ. ആറ്റിങ്ങലിൽ ബി.ജെ.പിക്കാരുടെ സാന്നിധ്യത്തിൽ പിഴുതെറിഞ്ഞ കല്ല് സി.പി.എം പ്രവർത്തകരെത്തിയപ്പോൾ ഭൂവുടമ പുനഃസ്ഥാപിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ 28ാംവാർഡിൽ ആണ് സംഭവം.
കഴിഞ്ഞദിവസം ബി.ജെ.പിക്കാരെത്തിയപ്പോൾ വസ്തു ഉടമയായ മഞ്ജു കല്ല് പിഴുത് വാമനപുരം നദിയിൽ കൊണ്ടെറിഞ്ഞിരുന്നു. മാധ്യമപ്രവർത്തകരോട് കുടിയൊഴിപ്പിക്കലിന്‍റെ നിസ്സഹായതയും ഇവർ വ്യക്തമാക്കിയിരുന്നു. ഇതേ സ്ഥലത്ത് സി.പി.എം പ്രവർത്തകരെത്തിയപ്പോൾ മഞ്ജു തന്നെ പുനഃസ്ഥാപിച്ചു. മതിയായ നഷ്ടപരിഹാരം കിട്ടുമെന്ന് ഉറപ്പുകിട്ടിയതിനാൽ ഭൂമി വിട്ടുകൊടുക്കാൻ തയാറാണെന്നും മഞ്ജു പറഞ്ഞു.
ഉയർന്ന നഷ്ടപരിഹാരം ഇല്ലാതാക്കാൻ ഉള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. ബി.ജെ.പി പ്രവർത്തകരുടെ വസ്തുവിലല്ലാത്ത ഭൂരിഭാഗം കല്ലുകളും സി.പി.എം പുനഃസ്ഥാപിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം ആർ. രാമുവിന്‍റെ നേതൃത്വത്തിലാണ് പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.