ഭൂമി തരംമാറ്റ അപേക്ഷ: ആർ.ഡി.ഒ തീരുമാനശേഷം 48 മണിക്കൂറിനകം രേഖകളിൽ മാറ്റം വരുത്തണം
text_fieldsതിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകളിൽ റവന്യൂ ഡിവിഷനൽ ഓഫിസർ (ആർ.ഡി.ഒ) തീരുമാനമെടുത്താൽ 48 മണിക്കൂറിനകം വില്ലേജ് ഓഫിസർ രേഖകളിൽ മാറ്റം വരുത്തണമെന്ന് റവന്യൂ വകുപ്പ് ഉത്തരവിറക്കി. സബ് ഡിവിഷൻ ആവശ്യമില്ലാത്ത കേസുകളിലാണ് തഹസിൽദാരുടെ അംഗീകാരത്തോടെ ഇങ്ങനെ നടപടി സ്വീകരിക്കേണ്ടത്. ഇത്തരം അപേക്ഷകളിൽ ആർ.ഡി ഓഫിസിൽനിന്നുള്ള ഉത്തരവിനോടൊപ്പം തരംമാറ്റ അപേക്ഷയിലെ പകർപ്പുകൂടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സബ് ഡിവിഷൻ ആവശ്യമായ കേസുകളിൽ, ഒരാഴ്ചക്കകം സർവേ നടത്താൻ സാധിച്ചില്ലെങ്കിൽ റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (റെലിസ്) എന്ന ഓൺലൈൻ സംവിധാനം മുഖേന സബ് ഡിവിഷൻ നമ്പർ തയാറാക്കണം. തുടർന്ന് റവന്യൂ രേഖകളിൽ മാറ്റം വരുത്തി ഭൂനികുതി സ്വീകരിക്കണം. താലൂക്ക്, വില്ലേജ് ഓഫിസുകളിൽ സ്കെച്ചിന്റെ പകർപ്പ് സപ്ലിമെന്ററി അടിസ്ഥാന നികുതി രജിസ്റ്റർ മാതൃകയിൽ ഫയൽ ചെയ്തു സൂക്ഷിക്കണം. സർവേ നടന്നിട്ടില്ലെന്ന വിവരം റെലിസിലും ബന്ധപ്പെട്ട രജിസ്റ്ററുകളിലും രേഖപ്പെടുത്തും. ഇത്തരം കേസുകൾ പിന്നീട് സർവേ നടത്തണമെന്നും ഇതു സംബന്ധിച്ച് ലാൻഡ് റവന്യൂ കമീഷണർ വിശദമായ പ്രവർത്തന മാനദണ്ഡങ്ങൾ (എസ്.ഒ.പി) പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.