ഭൂമി തരംമാറ്റം: വേഗത്തിലാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: ഭൂമി തരംമാറ്റുന്ന അപേക്ഷകളിലെ സ്ഥലപരിശോധന മുൻഗണന നോക്കാതെ വേഗത്തിലാക്കാൻ നിർദേശവുമായി റവന്യൂ വകുപ്പ്. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഓരോ മേഖലയിലെയും അപേക്ഷകൾ കൂട്ടമായി പരിശോധിച്ച് ഒന്നിച്ച് റിപ്പോർട്ട് നൽകാനാണ് വില്ലേജ് ഓഫിസർമാർക്കും കൃഷി ഓഫിസർമാർക്കുമുള്ള നിർദേശം. നിലവിൽ അപേക്ഷാതീയതിപ്രകാരം മുൻഗണന നൽകിയാണ് പരിശോധന.
ഓരോ മേഖലയിലും പലതവണ സന്ദർശിക്കേണ്ടിവരുന്നത് ഒഴിവാക്കാനാണ് പുതിയ നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപേക്ഷാതീയതി പരിഗണിച്ച് ആർ.ഡി.ഒമാരാണ് അന്തിമതീരുമാനം എടുക്കുന്നത്. ഇതിനാൽ മുൻഗണന നഷ്ടപ്പെടില്ലെന്ന് റവന്യൂ വകുപ്പ് പറയുന്നു. അതേസമയം, അധിക ഭൂമിക്കുമാത്രം ഫീസ് ഈടാക്കാനുമുള്ള ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ നിർദേശമെന്നും വാദമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.