Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമി തരംമാറ്റം:...

ഭൂമി തരംമാറ്റം: വില്ലേജ്, താലൂക്ക് ഓഫിസുകളിലെ നടപടിക്രമങ്ങൾ ലളിതമാക്കി

text_fields
bookmark_border
ഭൂമി തരംമാറ്റം: വില്ലേജ്, താലൂക്ക് ഓഫിസുകളിലെ നടപടിക്രമങ്ങൾ ലളിതമാക്കി
cancel

തി​രു​വ​ന​ന്ത​പു​രം: ഭൂ​മി ത​രം​മാ​റ്റ ഉ​ത്ത​ര​വ് ആ​ർ.​ടി.​ഒ പു​റ​പ്പെ​ടു​വി​ച്ചാ​ൽ ഭൂ​രേ​ഖ​ക​ളി​ൽ മാ​റ്റം​വ​രു​ത്താ​ൻ വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കി.

സ​ബ്ഡി​വി​ഷ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത കേ​സു​ക​ളി​ൽ ഏ​ഴു​ദി​വ​സ​ത്തി​ന​ക​വും സ​ബ് ഡി​വി​ഷ​ൻ ആ​വ​ശ്യ​മു​ള്ള​തി​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ലും താ​ൽ​ക്കാ​ലി​ക സ​ബ് ഡി​വി​ഷ​ൻ ന​മ്പ​ർ ന​ൽ​കി ഭൂ​നി​കു​തി അ​ട​യ്ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കാ​നാ​ണ് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശം. സ​ർ​വേ മൂ​ന്നു മാ​സ​ത്തി​ന​കം ന​ട​ത്തി ന​ട​പ​ടി​ക​ൾ ക്ര​മ​പ്പെ​ടു​ത്തി​യാ​ൽ മ​തി. കേ​ര​ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ (ഭേ​ദ​ഗ​തി) നി​യ​മം 2018 പ്ര​കാ​രം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​പേ​ക്ഷ​ക​ൾ വ​ർ​ധി​ക്കു​ക​യും കൂ​ടു​ത​ൽ ഉ​ത്ത​ര​വു​ക​ൾ പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്തെ​ങ്കി​ലും ഭൂ​രേ​ഖ​ക​ളി​ലെ മാ​റ്റ​ത്തി​ന് കാ​ല​താ​മ​സം വ​രു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ പു​തി​യ പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

ത​രം​മാ​റ്റ ഉ​ത്ത​ര​വ് താ​ലൂ​ക്ക് ഓ​ഫി​സി​ൽ ല​ഭി​ച്ചാ​ൽ ഭൂ​രേ​ഖാ ത​ഹ​സി​ൽ​ദാ​രു​ടെ ഉ​ത്ത​ര​വ്/​ന​ട​പ​ടി​ക്ര​മ​മാ​ണ് കാ​ല​താ​മ​സ​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. അ​തി​നാ​ൽ, വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ രേ​ഖ​ക​ളി​ൽ മാ​റ്റം​വ​രു​ത്തേ​ണ്ട​താ​യ സ​ബ്ഡി​വി​ഷ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത കേ​സു​ക​ളി​ൽ താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ലെ ഈ ​ന​ട​പ​ടി​ക്ര​മം ഒ​ഴി​വാ​ക്കി. ത​രം​മാ​റ്റ ഉ​ത്ത​ര​വി​ന്മേ​ൽ​ത​ന്നെ ബ്ലോ​ക്ക് ന​മ്പ​ർ, സ​ർ​വേ ന​മ്പ​ർ, ത​ണ്ട​പ്പേ​ർ ന​മ്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി ഭൂ​രേ​ഖാ ത​ഹ​സി​ൽ​ദാ​ർ നേ​രി​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ​ക്ക് മാ​റ്റം​വ​രു​ത്താ​നാ​യി ര​ണ്ടു​ദി​വ​സ​ത്തി​ന​കം അ​യ​ച്ചു​ന​ൽ​ക​ണം. ഇ​തോ​ടൊ​പ്പം റെ​ലി​സ് പോ​ർ​ട്ട​ലി​ലും താ​ലൂ​ക്ക് ഓ​ഫി​സി​ൽ നി​ന്നു​ത​ന്നെ ഭൂ​മി​യു​ടെ ത​രം ‘സ്വ​ഭാ​വ വ്യ​തി​യാ​നം ന​ട​ത്തി​യ പു​ര​യി​ടം’ എ​ന്നു മാ​റ്റം​വ​രു​ത്തും. തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫി​സ​ർ ആ​ർ.​ഡി.​ഒ​യു​ടെ ഉ​ത്ത​ര​വി​ന്റെ​യും ത​ഹ​സി​ൽ​ദാ​റി​ന്റെ ക​ത്തി​ന്റെ​യും ന​മ്പ​റും തീ​യ​തി​യും ഉ​ൾ​പ്പെ​ടെ സ​പ്ലി​മെ​ന്റ​റി ബി.​ടി.​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി ക​ക്ഷി​ക്ക് അ​ഞ്ച്​ പ്ര​വൃ​ത്തി ദി​ന​ങ്ങ​ൾ​ക്ക​കം ഭൂ​നി​കു​തി അ​ട​ച്ചു​ന​ൽ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land reclassificationvillage and taluk offices
News Summary - Land reclassification: Simplified procedures at village and taluk offices
Next Story