ഭൂമി തരംമാറ്റം; പ്രത്യേക അദാലത്തുകൾ തിങ്കളാഴ്ച തുടങ്ങും
text_fieldsതിരുവനന്തപുരം: ഭൂമി തരംമാറ്റത്തിന് അർഹതയുള്ള അപേക്ഷ തീർപ്പാക്കാനുള്ള പ്രത്യേക അദാലത്തുകൾ തിങ്കളാഴ്ച വയനാട്, മാനന്തവാടിയിൽ ആരംഭിക്കും. റവന്യൂ ഡിവിഷനൽ ഓഫിസുകൾ കേന്ദ്രീകരിച്ചുള്ള അദാലത്തിൽ പങ്കെടുക്കുന്നവർ ടോക്കൺ നമ്പറും എസ്.എം.എസ് ലഭിച്ചെന്ന് ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം 25 സെന്റ് വരെ വിസ്തൃതിയുള്ള ഭൂമിക്കാണ് സൗജന്യ തരംമാറ്റത്തിന് അർഹത.
2023 ഡിസംബർ 31 വരെ കുടിശ്ശികയായ എല്ലാ അപേക്ഷയും അദാലത്തിലേക്ക് പരിഗണിക്കും. 1,18,253 അപേക്ഷയാണ് തീർപ്പാക്കാനുള്ളത്. അപേക്ഷകർക്ക് അദാലത്തിൽ ഹാജരാകാൻ നിർദേശിച്ച് സന്ദേശവും ടോക്കൺ നമ്പറും പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറിലേക്കാണ് അയക്കുക. അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിച്ച അപേക്ഷകളിൽ അക്ഷയ കേന്ദ്രത്തിന്റെ നമ്പറാണ് രേഖപ്പെടുത്തിയതെങ്കിൽ സന്ദേശം ആ നമ്പറിലേക്കാണ് ലഭിക്കുക.
തരംമാറ്റ അപേക്ഷകളിൽ ചില രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിട്ടും ഹാജരാക്കാത്തതുമൂലം തീർപ്പാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത്തരം നിർദേശങ്ങൾ ഓൺലൈനായി അപേക്ഷ അയച്ച അക്ഷയ കേന്ദ്രങ്ങളിലാണ് എത്തിയിട്ടുളളത്. കക്ഷികൾ ചിലപ്പോൾ അറിഞ്ഞിരിക്കാനുമിടയില്ല. ഇത്തരം രേഖകൾ ഹാജരാക്കുന്നതിന് കക്ഷികൾക്ക് കത്ത് അയക്കാൻ തീരുമാനിച്ചിരുന്നു. തുടർന്നും ഹാജരാക്കിയില്ലെങ്കിൽ അപേക്ഷ തള്ളും. ഫെബ്രുവരി 17ന് ഫോർട്ട് കൊച്ചിയിലാണ് സമാപനം.
അദാലത്തുകളുടെ സമയക്രമം
(ആർ.ഡി.ഒ ഓഫിസ്, വേദി, മാസം/തീയതി, സമയം ക്രമത്തിൽ)
1. മാനന്തവാടി: പനമരം സെന്റ് ജൂഡ് ചർച്ച് ഹാൾ, ജനു. 15, 11.00
2. കോട്ടയം: കുമാരനല്ലൂർ കമ്യൂണിറ്റി ഹാൾ, ജനു. 18, 9.00
3. പാലാ: കടുത്തുരുത്തി കടപ്പൂരൻസ് ഓഡിറ്റോറിയം, ജനു. 18, 2.00
4. കാസർകോട്: വിദ്യാനഗർ കലക്ടറേറ്റ് കോൺഫറൻസ് ഹാൾ, ജനു. 20, 9.00
5. കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷൻ, ജനു. 20, 2.00
6. ഒറ്റപ്പാലം: കണിയംപുറം സി.എസ്.എൻ ഓഡിറ്റോറിയം, ജനു. 22, 11.00
7. പാലക്കാട്: മേഴ്സി കോളജ് ഓഡിറ്റോറിയം, ജനു. 22, 4.00
8. അടൂർ: മേലേടത്ത് ഓഡിറ്റോറിയം, ജനു. 23, 9.00
9. തിരുവല്ല: സെന്റ് ജോൺസ് കത്തീഡ്രൽ ഹാൾ, ജനു. 23, 2.00
10. ഇടുക്കി: ചെറുതോണി പഞ്ചായത്ത് ടൗൺ ഹാൾ, ജനു. 25, 9.00
11. ദേവികുളം: അടിമാലി ഗ്രാമീണ ബാങ്ക് ഓഡിറ്റോറിയം, ജനു. 25, 2.00
12. തലശ്ശേരി: മുനിസിപ്പൽ ടൗൺ ഹാൾ, ജനു. 29, 9.00
13. തളിപ്പറമ്പ്: കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയം, ജനു. 29, 2.00
14. കോഴിക്കോട്: കണ്ടംകുളം ജൂബിലി ഹാൾ, ഫെബ്രു. 1, 9.00
15. വടകര: മുനിസിപ്പൽ ടൗൺ ഹാൾ, ഫെബ്രു. 1, 2.00
16. തിരൂർ: ട്രസ്റ്റ് പ്ലാസ, ജനുവരി 3, ഫെബ്രു. 3, 9.00
17. പെരിന്തൽമണ്ണ: മലപ്പുറം മുനിസിപ്പൽ ടൗൺ ഹാൾ, ഫെബ്രു. 3, 2.00
18. കൊല്ലം: സി. കേശവൻ മെമ്മോറിയൽ മുനിസിപ്പൽ ടൗൺ ഹാൾ, ഫെബ്രു. 5, 9.00
19. പുനലൂർ: ചെമ്മന്തൂർ കൃഷ്ണപിള്ള മെമ്മോറിയൽ ഹാൾ, ഫെബ്രു. 5, 2.00
20. തിരുവനന്തപുരം: ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, ഫെബ്രു. 6, 9.00
21. നെടുമങ്ങാട്: മുനിസിപ്പൽ ടൗൺ ഹാൾ, ഫെബ്രു. 6, 2.00
22. തൃശൂർ: അയ്യന്തോൾ സിവിൽ സ്റ്റേഷൻ ഹാൾ, ഫെബ്രു. 12, 9.00
23. ഇരിങ്ങാലക്കുട: മുനിസിപ്പൽ ടൗൺ ഹാൾ, ഫെബ്രു. 12, 2.00
24. ആലപ്പുഴ: എസ്.ഡി.വി സെന്റിനറി ഹാൾ, ഫെബ്രു. 15, 9.00
25. ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി എൻജി. കോളജ്, ഫെബ്രു. 15, 2.00
26. മൂവാറ്റുപുഴ: മുനിസിപ്പൽ ടൗൺ ഹാൾ, ഫെബ്രു. 17, 9.00
27. ഫോർട്ട് കൊച്ചി: കാക്കനാട്ടുള്ള തൃക്കാക്കര മുനിസിപ്പൽ ടൗൺ ഹാൾ, ഫെബ്രു. 17, 2.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.