ഭൂമിരജിസ്ട്രേഷന്‍: അണ്ടര്‍ വാല്വേഷന്‍ നിര്‍ദേശം അഴിമതിക്കാര്‍ക്ക് ചാകരയാകും
text_fieldsതിരുവനന്തപുരം: ന്യായവിലപ്രകാരമുള്ള വിലകാണിച്ച് കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന വസ്തുവിന് അണ്ടര്‍ വാല്വേഷന്‍ നടപടികള്‍ നടത്തി പണം ഈടാക്കണമെന്ന നികുതിവകുപ്പിന്‍െറ പുതിയ ഉത്തരവ് രജിസ്ട്രേഷന്‍ വകുപ്പില്‍ അഴിമതിക്ക് അവസരമൊരുക്കുമെന്ന് ആക്ഷേപം. കൈമാറ്റം ചെയ്യുന്ന ഭൂമിക്ക് ന്യായവില നിശ്ചയിച്ചാല്‍ അണ്ടര്‍ വാല്വേഷന്‍ നടത്താന്‍ പാടില്ളെന്ന നിയമം കാറ്റില്‍പറത്തിയാണ് കഴിഞ്ഞദിവസം സബ് രജിസ്ട്രാര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന ഭൂമി നിശ്ചയിച്ച ന്യായവില പ്രകാരം രജിസ്റ്റര്‍ ചെയ്താലും അണ്ടര്‍വാല്വേഷന്‍ നോട്ടീസ് അയക്കാനാണ് ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. പുതിയ സര്‍ക്കുലര്‍ ഒരുവിഭാഗം രജിസ്റ്ററിങ് ഉദ്യോഗസ്ഥര്‍ക്ക് ചാകരയാകും. സബ് രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാനും കൈമടക്ക് കൂട്ടാനും വേണ്ടി രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ മിക്കതും അണ്ടര്‍ വാല്വേഷന്‍ നടപടികളില്‍ ഇവര്‍ ഉള്‍പ്പെടുത്തും. ന്യായവിലപട്ടികയിലെ അപാകതകളുടെ ചുവടുപിടിച്ചായിരിക്കും സബ് രജിസ്ട്രാര്‍മാര്‍ അണ്ടര്‍ വാല്വേഷന്‍ നടപടി സ്വീകരിക്കുന്നത്.
2010 ഏപ്രില്‍ ഒന്നിന് നിലവില്‍വന്ന ന്യായവില 2014 നവംബറില്‍ 50 ശതമാനം കൂട്ടി. ഇതനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയാലും ആധാരം രജിസ്ട്രേഷന് കൈമടക്കായി സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വന്‍ തുകയാണ് നല്‍കുന്നത്. വില കുറഞ്ഞുപോയെന്ന് രജിസ്റ്ററിങ് ഉദ്യോഗസ്ഥന് ബോധ്യമായാല്‍ അണ്ടര്‍ വാല്വേഷന്‍ നോട്ടീസ് നല്‍കി പണം ഈടാക്കണമെന്ന നികുതിവകുപ്പിന്‍െറ നിര്‍ദേശം രജിസ്ട്രേഷന്‍ വകുപ്പില്‍ പുതിയ അഴിമതിക്ക് കളമൊരുക്കുമെന്നാണ് ആക്ഷേപം. ന്യായവില 25 ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കം പാളിയതിനെതുടര്‍ന്നാണ് അണ്ടര്‍ വാല്വേഷന്‍ നടപടികളുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.