നികുതിവെട്ടിപ്പ് നടത്താൻ ഭാര്യയെന്ന് പരിചയപ്പെടുത്തി സ്ഥലവിൽപന; പ്രതികൾക്ക് തടവ്
text_fieldsകൊച്ചി: നികുതി വെട്ടിപ്പിന് സ്ഥലം മറിച്ചുവിറ്റ കേസിലെ പ്രതികൾക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. എരമല്ലൂർ വരേകാട്ട് വീട്ടിൽ സേവ്യർ വില്യമിനെയും (74) ചെല്ലാനം അഞ്ചുതൈക്കൽ വീട്ടിൽ ഷീല വില്യമിനെയുമാണ് (63) എറണാകുളം ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എൽദോസ് മാത്യു ശിക്ഷിച്ചത്.
ഒന്നാം പ്രതി സ്വകാര്യസ്ഥാപനം നടത്തവെ വിൽപന നികുതിയിനത്തിൽ 8,97,36,550 രൂപ കുടിശ്ശിക വരുത്തിയതിൽ പണം അടക്കാതിരിക്കാൻ രണ്ടാം പ്രതിയെ ഭാര്യയായി പരിചയപ്പെടുത്തി ഹരജിക്കാരനായ കുഞ്ഞുമൊയ്തീന് പ്രതിയുടെ പേരിലുള്ള കുമ്പളത്തെ എട്ട് സെന്‍റ് വിൽക്കുകയായിരുന്നു. ഇയാൾ ഇത് വാങ്ങി 40 ലക്ഷം ചെലവാക്കിയശേഷം റവന്യൂ റിക്കവറിക്കായി നഷ്ടപ്പെടുത്തേണ്ടിവന്നതിനാലാണ് വഞ്ചനക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ അൻസാർ ഹാജരായി. പനങ്ങാട് എസ്.ഐ ആയിരുന്ന വി.എ. നവാസാണ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.