തമിഴ്നാട്ടിലെ ഭൂമി: ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി
text_fieldsകൊച്ചി: മുൻ വിജിലൻസ് ഡയറക്ടറായ ഡി.ജി.പി ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനാണെന്ന് കോടതി. തമിഴ്നാട്ടിലെ വിരുത്നഗര്‍ രാജപാളയത്ത് ഇസ്രാ അഗ്രോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറെന്ന നിലയില്‍ 17.34 ഹെക്ടര്‍ ഭൂമി വാങ്ങിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ആര്.വാസുദേവന്‍ എന്ന ദേവന് നല്കിയ ഹരജിയിലാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിമര്‍ശം.
തെൻറ പേരില്‍ ഭൂമി വാങ്ങാന്‍ കമ്പനിക്ക് അനുവാദം നല്‍കിയതായി ജേക്കബ് തോമസ് സ്വന്തം പുസ്തകത്തില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍, ആധാരത്തില്‍ ജേക്കബ് തോമസിേൻറതായി കാണിച്ചിരിക്കുന്ന വിലാസം പ്രിന്‍സി വേള്‍ഡ് ട്രാവല്‍സ് എന്ന കമ്പനിയുടേതാണെന്നും തെറ്റായ വിലാസം കാണിച്ചതിലൂടെ ജേക്കബ് തോമസ് ബിനാമി ഇടപാടാണ് നടത്തിയതെന്നും ഇതിലൂടെ ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനാണെന്നും കോടതി കുറ്റപ്പെടുത്തി. അന്വേഷണം നടത്തണമെന്ന ഹരജിക്കാരെൻറ ആവശ്യം കോടതി തള്ളി.
ബിനാമി ആക്ട് പ്രകാരം പരാതി നല്കാന് ഹരജിക്കാരന് അവകാശമില്ലെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിെൻറ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും ഇത് വാങ്ങിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. 2001ൽ ഭൂമി വാങ്ങിയെന്നാണ് രേഖകകളില്നിന്ന് വ്യക്തമാകുന്നത്. ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരിക്കെയാണ് ഈ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.