നടപടി അണ്ടർ വാല്വേഷൻ നോട്ടീസിന്റെ പേരിൽ: ഭൂമി കൈമാറ്റ രജിസ്േട്രഷൻ തടഞ്ഞ് പണം ഈടാക്കുന്നു
text_fieldsതിരുവനന്തപുരം: അണ്ടർ വാല്വേഷൻ നോട്ടീസിെൻറ പേരിൽ കോവിഡ് കാലത്തും ഭൂമി കൈമാറ്റ രജിസ്േട്രഷൻ തടഞ്ഞ് ഉദ്യോഗസ്ഥർ പണം ഈടാക്കുന്നു. മുമ്പ് രജിസ്റ്റർ ചെയ്ത് പ്രമാണങ്ങളിൽ സ്റ്റാമ്പ് ഡ്യൂട്ടി കുറഞ്ഞുപോെയന്ന് കണ്ടെത്തിയ ഭൂവുടമകളെയാണ് രജിസ്േട്രഷൻ തടഞ്ഞ് കൊള്ളയടിക്കുന്നത്.
അണ്ടർ വാല്വേഷൻ കേസുകൾ അവസാനിപ്പിക്കാൻ സർക്കാറിെൻറ കോമ്പൗണ്ടിങ് സ്കീം, ഒറ്റത്തവണ തീർപ്പാക്കൽ എന്നിവ നിലവിലില്ലാത്ത സാഹചര്യത്തിൽ ഇളെവാന്നും നൽകാതെ മുഴുവൻ പണവും പിടിച്ചുപറിക്കുകയാണ്. കുടുംബത്തിലുള്ളവർ തമ്മിലുള്ള ഭൂമി ഇടപാടുകൾക്കുപോലും രക്ഷയില്ല.
കോവിഡ് പശ്ചാത്തലത്തിൽ മൂന്നു മാസത്തിലേറെയായി വസ്തു കൈമാറ്റ രജിസ്േട്രഷനിൽ വൻകുറവാണ്. 1986 മുതൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളാണ് അണ്ടർ വാല്വേഷൻ നടപടികളിൽ ഉൾപ്പെട്ടിട്ടുള്ളത്. 2010 ഏപ്രിൽ ഒന്നിന് ഭൂമിക്ക് സർക്കാർ ന്യായവില നിശ്ചയിച്ച പട്ടിക പുറത്തിറക്കി. ഇതിനുശേഷം ന്യായവിലയെ അടിസ്ഥാനമാക്കിയാണ് വസ്തു കൈമാറ്റം രജിസ്റ്റർ ചെയ്യുന്നത്. ന്യായവില ഇരട്ടിയാക്കിയിട്ടും ഇപ്പോഴും രജിസ്റ്റർ ചെയ്യുന്ന മിക്ക ആധാരങ്ങൾക്കും അണ്ടർ വാല്വേഷൻ നോട്ടീസ് അയച്ച് ഭൂവുടമകളെ ബാധ്യതയിലാക്കുകയാണ്.
കുടംബത്തിലുള്ളവർ തമ്മിലുള്ള ഭൂമികൈമാറ്റത്തിനുപോലും വില കുറഞ്ഞുപോയെന്ന നോട്ടീസ് നൽകുന്നത് ഇപ്പോഴും തകൃതിയാണ്. നോട്ടീസ് ലഭിച്ച് പണം അടച്ചവർക്കും വീണ്ടും നോട്ടീസ് കിട്ടുന്നുണ്ട്. പണം അടച്ച രസീത് കൈവശമില്ലാത്തവരെ വീണ്ടും പണമടയ്ക്കാൻ നിർദേശിച്ച നിരവധി സംഭവങ്ങളുണ്ട്.
വർഷങ്ങൾക്കുമുമ്പ് കൈമാറ്റം ചെയ്ത ഭൂമിക്ക് വില കുറച്ചു കാണിച്ചെന്ന് നോട്ടീസ് ലഭിച്ചപ്പോൾ വിവരം തേടി രജിസ്റ്റർ ഒാഫിസുകളിൽ അപേക്ഷ നൽകിയ പലർക്കും ഫയൽ കാണാനില്ലെന്ന മറുപടിയാണ് പലപ്പോഴും ലഭിച്ചത്. 10 ലക്ഷത്തിലേറെ ഭൂവുടമകളുടെ ആധാരങ്ങൾ അണ്ടർ വാല്വേഷൻ നടപടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ പകുതിയോളം പേർക്കും ഇപ്പോൾ നോട്ടീസ് കിട്ടിയതു പ്രകാരമുള്ള ഭൂമി കൈവശമില്ലെന്നതാണ് യാഥാർഥ്യം. അണ്ടർവാല്വേഷൻ നോട്ടീസ് അയച്ച മിക്ക ഭൂമിയും നിരവധി കൈമാറ്റങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.