യു.എ.ഇ കോൺസുലേറ്റിന് 70 സെൻറ് ഭൂമി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റ് സ്ഥാപിക്കാൻ 70 സെൻറ് സ്ഥലം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പേരൂർക്കട വില്ലേജിൽ 90 വർഷത്തെ പാട്ടത്തിനാണ് സ്ഥലം നൽകുക. കേന്ദ്രസർക്കാർ യു.എ.ഇ എംബസിക്കും കോൺസുലേറ്റിനും സ്ഥലം നൽകുന്ന വ്യവസ്ഥകൾ ഇതിന് ബാധകമായിരിക്കും. യു.എ.ഇ അധികൃതരാകും കെട്ടിടം നിർമിക്കുക. നിലവിൽ വാടക്കെട്ടിടത്തിലാണ് കോൺസുലേറ്റ് പ്രവർത്തിക്കുന്നത്.
•264 പുതിയ തസ്തികകൾ സൃഷ്ടിക്കും. സർക്കാർ, എയ്ഡഡ് പോളിടെക്നിക് കോളജുകളിൽ അധ്യാപകരുടെ 199 തസ്തിക.
•കൂത്തുപറമ്പ് സർക്കാർ ഐ.ടി.ഐയിൽ ഫിറ്റർ േട്രഡിെൻറ രണ്ടു യൂനിറ്റ് വീതം ആരംഭിക്കും. ഇതിനാവശ്യമായ നാല് തസ്തികകൾ.
•തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ പുതുതായി 13 തസ്തികകൾ. ശിശുക്കളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ജന്മനായുള്ള ഹൃദയസംബന്ധിയായ രോഗങ്ങൾ ചികിത്സിക്കാൻ ലക്ഷ്യമിട്ടാണിത്.
•ഹൈകോടതിയിൽ പുതുതായി അനുവദിച്ച ജഡ്ജിമാരുടെ തസ്തികകൾക്ക് ആനുപാതികമായി 48 ജീവനക്കാരുടെ തസ്തികകൾ.
•ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ ഡോ. ഡി. നാരായണയുടെ കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിക്കും.
•കെൽേട്രാൺ കംപോണൻറ് കോംപ്ലക്സ് ലിമിറ്റഡ്, കെൽേട്രാൺ ഇലക്േട്രാ സിറാമിക്സ് ലിമിറ്റഡ് എന്നീ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം 2012 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തോടെ പരിഷ്കരിക്കും.
•നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മൂന്ന് ദിവസത്തിനകം ഉന്നതതലയോഗം വിളിക്കും.
•മത്സ്യഫെഡ് ജീവനക്കാരുടെ ശമ്പളം പത്താം ശമ്പള പരിഷ്കരണ കമീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിൽ പരിഷ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.