ഭൂരഹിതരില്ലാത്ത കേരളം: ഉപയോഗ യോഗ്യമല്ലാത്ത ഭൂമി മാറ്റി നൽകുമെന്ന് റവന്യൂമന്ത്രി
text_fieldsതിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ വിതരണം ചെയ്ത ഉപയോഗയോഗ്യമല്ലാത്ത ഭൂമി മാറ്റി നൽകുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ. ഇതിനായി 281.96 ഏക്കർ ഭൂമി കണ്ടെത്തിയതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിെൻറ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഭൂമിയില്‍ ഭൂരിഭാഗവും ഉപയോഗ യോഗ്യമല്ലാത്തവയാണെന്ന പരാതിയുണ്ടായിരുന്നു. വഴിയില്ലാത്തതും കൃഷിക്കോ താമസത്തിനോ പറ്റാത്തതുമായ ഭൂമികളാണ് ഏറെയുമെന്നാണ് പരാതി. കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലാണ് പരാതികൾ ഏറെയും.
52398 പേര്‍ക്കായിരുന്നു പദ്ധതി പ്രകാരം ഭൂമി ലഭിച്ചത്. ഇതില്‍ 39000 പട്ടയങ്ങള്‍ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ഇതില്‍ തന്നെ 14000 താമസക്കാര്‍ മാത്രമേ നിലവിലുള്ളൂ. ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ഭൂമി 21000 പേര്‍ക്ക് വിതരണം ചെയ്യാനാവുമെന്നും റവന്യൂമന്ത്രി സഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.