ഭൂമിയുടെ വർധിപ്പിച്ച ന്യായവില പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: ബജറ്റിൽ വർധിപ്പിച്ച ഭൂമിയുടെ ന്യായവിലയും സബ് രജിസ്ട്രാർ ഒാഫിസ ുകളിലെ മറ്റ് ഫീസുകളും പ്രാബല്യത്തിൽ. 2010 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ന്യായവില രജിസ്റ ്ററിൽ ഭൂമിയുടെ വില അഞ്ചുലക്ഷം രൂപയായിരുന്നത് 9,07,500 രൂപയാകും. ബാധ്യതാസർട്ടിഫിക്കറ് റ്, ആധാരത്തിെൻറ പകർപ്പ് തുടങ്ങിയവക്കുള്ള ഫീസും കൂടി. ന്യായവില കൂടിയതോടെ ഭാഗപത്ര- ഇഷ്ടദാന ആധാരങ്ങൾക്ക് ഉൾപ്പെടെ ചെലവേറും.
50 ലക്ഷം ന്യായവിലയുള്ള ഭൂമി മക്കൾക്ക് ഇഷ്ടദാനം നൽകുമ്പോൾ 60,000 രൂപ ചെലവായിരുന്നത് ഇനി 66,000 രൂപയാകും. 50 ലക്ഷം രൂപ ന്യായവിലയുള്ള ഭൂമിക്ക് നിലവില്‍ അഞ്ചുലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസുമായി ചെലവാകുന്നിടത്ത് ന്യായവില കൂടുമ്പോള്‍ അഞ്ചര ലക്ഷം ചെലവാകും.
ന്യായവില രജിസ്റ്ററിൽ 10 ലക്ഷം രൂപ വിലയായിരുന്നത് ഇനി 18,15,000 രൂപയാകും. ആദ്യം 50 ശതമാനവും പിന്നീട് 10 ശതമാനവും ഉയർത്തിയാണ് ഇപ്പോൾ ഈ വിലയിലെത്തിയത്. ന്യായവില ഉയർത്തിയിട്ടും കൈമാറ്റം രജിസ്റ്റർ ചെയ്യുന്ന പകുതിയിലേറെ ആധാരങ്ങൾക്കും വിലകുറഞ്ഞുപോയെന്ന് കാട്ടി രജിസ്േട്രഷൻ വകുപ്പ് നോട്ടീസ് അയച്ച് പണം ഈടാക്കുന്നുണ്ട്.
ന്യായവില പുറത്തിറക്കിയ ശേഷം മൂന്നാം തവണയാണ് വില വർധിപ്പിക്കുന്നത്. നോട്ട് അസാധുവാക്കലിനുശേഷം ഭൂമിയുടെ വിൽപന പകുതിയിലേറെ കുറഞ്ഞിട്ടുണ്ട്, മാത്രമല്ല, ചില പ്രദേശത്ത് ഭൂമിവിലയെക്കാളും സർക്കാറിെൻറ ന്യായവില വർധിച്ചതുകാരണം കൈമാറ്റം നടക്കാതെ ഭൂവുടമകൾ വട്ടംചുറ്റുകയുമാണ്. ഇൗ സാഹചര്യത്തിൽ ന്യായവില പുനർനിർണയിക്കാതെയാണ് നിലവിലെ വില വർധിപ്പിക്കുന്നത്.
വ്യാപക പരാതികളെതുടർന്നാണ് പുതിയ വില നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, ന്യായവില പട്ടിക പുതുക്കിനിശ്ചയിക്കുന്നതിന് കഴിഞ്ഞവർഷം പദ്ധതി തയാറാക്കിയെങ്കിലും പാളി. മിക്ക വില്ലേജ് ഒാഫിസുകളിലും അഞ്ചിൽ താഴെ മാത്രം ജീവനക്കാരാണുള്ളത്. ജോലിത്തിരക്കിനിടെ ദിവസം ശരാശരി 200 സർേവ നമ്പറുകൾക്ക് വില കണ്ടെത്തണമെന്നത് ശ്രമകരമായിരിക്കുമെന്ന റവന്യൂ വകുപ്പ് ജീവനക്കാരുടെ സംഘടനയുടെ മുന്നറിയിപ്പിനെതുടർന്നാണ് ന്യായവില പുതുക്കി നിശ്ചയിക്കുന്നത് നിർത്തിെവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.