കരിഞ്ചോലയിൽ തെരച്ചിൽ തുടരുന്നു; റെഡാർ സംവിധാനം ഒരുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ
text_fieldsകോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ രണ്ടുപേർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരുന്നു. കരിഞ്ചോല അബ്ദുറഹ്മാെൻറ ഭാര്യ നഫീസ, ഹസെൻറ ഭാര്യ ആസ്യ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ നാലുേപരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. ഇതോടെ മരിച്ചവരുെട എണ്ണം 12 ആയി.
കാണാതായവർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്ന് സ്കാനിങ്ങിലൂടെ തിരിച്ചറിയുന്ന റെഡാർ സംവിധാനം തെരച്ചിലിനായി ഉച്ചക്ക് മുമ്പ് തന്നെ എത്തിക്കും. വിദഗ്ധ സംഘവും ഇന്നെത്തുമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. വിദഗ്ധ സംഘത്തിന് പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ തഹസിൽദാരുെട നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ദുരിത ബാധിതർക്ക് ധനസഹായം ലഭ്യമാക്കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനിക്കുെമന്നും മന്ത്രി അറിയിച്ചു.
മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രാവിലെ മുതല്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 40 പേര്‍ വീതമുള്ള രണ്ട് യൂനിറ്റുകള്‍, 280 പേരുള്ള ഫയര്‍ഫോഴ്സ് വിഭാഗം, 10 സന്നദ്ധ സംഘടനകളിലെ 185 പ്രവര്‍ത്തകര്‍, അമ്പതിലധികം പൊലീസുകാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ തെരച്ചില്‍ തുടങ്ങിയിരുന്നു. ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍ സ്ഥലെത്തത്തിച്ചിരുന്നു. വലിയ പാറക്കല്ലുകള്‍ പൊട്ടിച്ചുനീക്കാന്‍ കംപ്രസറും മറ്റും ഒരുക്കി. പൊലീസിെൻറ ഡോഗ് സ്ക്വാഡിലെ രണ്ട് നായ്ക്കളെയും ഉപയോഗപ്പെടുത്തി. പൊലീസ് നായ്ക്കള്‍ മണംപിടിെച്ചത്തിയ സ്ഥലത്തായിരുന്നു ഇന്നലെ മൃതദേഹങ്ങൾ കണ്ടെഡത്തിയിരുന്നത്.
കാണാതായ കരിഞ്ചോല ഹസെൻറ മകള്‍ നുസ്റത്ത് (26), നുസ്റത്തിെൻറ മകള്‍ റിന്‍ഷ ഷെറിന്‍ (നാല്), ഹസെൻറ മകന്‍ മുഹമ്മദ്റാഫിയുടെ ഭാര്യ ഷംന (25), മകള്‍ നിയ ഫാത്തിമ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങളാണ് 55 മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷം ഇന്നലെ കണ്ടെടുത്തത്. നുസ്റത്തിെൻറ മകള്‍ ഒരു വയസ്സുകാരി റിസ്വ മറിയത്തിെൻറ മൃതദേഹം വെള്ളിയാഴ്ച രാവിലെ കിട്ടിയിരുന്നു. മുഴുവന്‍ മൃതദേഹങ്ങളും കിട്ടിയ ഉടന്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കി. ശനിയാഴ്ച രാത്രി ഏഴുമണിക്ക് നിർത്തിയ തിരച്ചില്‍ ഇന്ന് രാവിലെ ആറിന് തന്നെ തുടങ്ങിയിരുന്നു.
ഗവ. യു.പി സ്കൂള്‍ വെട്ടിയൊഴിഞ്ഞതോട്ടം, ചുണ്ടന്‍കുഴി സ്കൂള്‍, കട്ടിപ്പാറ നുസ്രത്ത് സ്കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരുകയാണ്. ക്യാമ്പുകളിലും ദുരന്തപ്രദേശത്തും സന്നദ്ധ സേവനവുമായി നാട്ടുകാരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.