കൂട്ടിക്കൽ ഇളങ്കാട്ടിൽ ഉരുൾപൊട്ടൽ; പുഴയിൽ ജലനിരപ്പ് ഉയർന്നു - വിഡിയോ
text_fieldsകൂട്ടിക്കൽ: രണ്ടാഴ്ച മുമ്പ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നാശനഷ്ടം വിതച്ച കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ. കനത്ത മഴയെ തുടർന്ന് മൂപ്പൻ മല, മ്ലാക്കര മേഖലകളിലാണ് ഉരുൾ പൊട്ടിയത്.
ഇതോടെ പുല്ലകയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങേളാ ഇല്ലെന്നാണ് പ്രാഥമിക വിവരം.
പുല്ലകയാറിലെ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. മലവെള്ളപ്പാച്ചിലിൽ മണിമലയാറ്റിലും വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലും നാട്ടുകാർ ജാഗ്രതയിലാണ്.
ഒക്ടോബർ 16ന് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം ഇളങ്കാട്, ഏന്തയാർ, കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല ഭാഗങ്ങളിൽ കനത്ത നാശനഷ്ടമാണുണ്ടായത്. നിരവധി പേർ ദുരന്തത്തിൽ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.