Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും ഉരുൾപൊട്ടൽ:...

വീണ്ടും ഉരുൾപൊട്ടൽ: തിരുവമ്പാടിയിലും കൂടരഞ്ഞിയിലും കെടുതി

text_fields
bookmark_border
വീണ്ടും ഉരുൾപൊട്ടൽ: തിരുവമ്പാടിയിലും കൂടരഞ്ഞിയിലും കെടുതി
cancel

തിരുവമ്പാടി: ബുധനാഴ്ച രാത്രി വീണ്ടും ഉരുൾപൊട്ടിയതോടെ തിരുവമ്പാടി മേഖല ഒറ്റപ്പെട്ടു. ആനക്കാംപൊയിൽ കരിമ്പിലും പുല്ലൂരാംപാറ ജോയി റോഡിലും കൂടരഞ്ഞി കുളിരാമുട്ടിയിലും ആനകല്ലുംപാറയിലും ഉരുൾപൊട്ടി. കൂമ്പാറ പുന്നക്കടവ് കരിങ്കൽ ക്വാറിയിൽ വൻതോതിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ കൂട്ടിയിട്ട ലോഡ് കണക്കിന് ക്വാറി അവശിഷ്​ടങ്ങൾ താഴേക്ക് ഒലിച്ചെത്തി.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 200 വീടുകളിൽ വെള്ളം കയറി. 71 കുടുംബങ്ങളെ താമസസ്ഥലത്തുനിന്ന് മാറ്റി. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, പുല്ലൂരാംപാറ യു.പി സ്കൂൾ, മുത്തപ്പൻപുഴ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ്​ തുടങ്ങി. കുളിരാമുട്ടിയിൽ ഉരുൾപൊട്ടലിൽ കുടുങ്ങിയ രണ്ട് കുടുംബങ്ങളെ രക്ഷപ്പെടുത്തി. ഇവർക്കായി പൂവാറംതോട് ഗവ. എൽ.പി സ്കൂളിൽ ക്യാമ്പ്​​ തുറന്നു. കൂടരഞ്ഞി പട്ടോത്ത് 11 കുടുംബങ്ങളെ അയൽവീടുകളിലേക്ക് മാറ്റി.

തിരുവമ്പാടി കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പിൽ വെള്ളം കയറി എട്ടു ബസുകൾ കുടുങ്ങി. നാലു ജീവനക്കാരെ നാട്ടുകാർ തോണിയിൽ രക്ഷപ്പെടുത്തി. തിരുവമ്പാടി ബഥാനിയ ധ്യാനകേന്ദ്രത്തി​​​​െൻറ കൂറ്റൻ മതിൽ ഇടിഞ്ഞു വീണു കെട്ടിടം ഭാഗികമായി തകർന്നു. തിരുവമ്പാടി ലിസ ആശുപത്രി കവാടവും പരിസരവും വെള്ളത്തിനടിയിലായത് രോഗികളെയും കൂട്ടിരിപ്പുകാരെയും വലച്ചു. തിരുവമ്പാടി ടൗണി​​​​െൻറ ഒരു ഭാഗം വെള്ളത്തിനടിയിലായി. വില്ലേജ് ഓഫിസിലും വെള്ളം കയറി. ബസ്​സ്​റ്റാൻഡ്​​ പൂർണമായി മുങ്ങി. നിരവധി കടകളിലും റേഷൻ കടയിലും വെള്ളം കയറി സാധനങ്ങൾ നശിച്ചു.

തിരുവമ്പാടി - ഓമശ്ശേരി, തിരുവമ്പാടി - പുല്ലൂരാംപാറ, തിരുവമ്പാടി - കൂടരഞ്ഞി, തിരുവമ്പാടി - അഗസ്ത്യമൂഴി റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. തിരുവമ്പാടിയിലേക്കുള്ള ബസ് സർവിസ് ഓമശ്ശേരിയിലും മുക്കത്തും അവസാനിപ്പിച്ചു. ടൗണിലെ കടകളൊന്നും തിങ്കളാഴ്ച തുറന്നില്ല. മിക്ക സർക്കാർ ഓഫിസുകളും പ്രവർത്തിച്ചില്ല. 
 

പടനിലത്ത്​ വെള്ളംകയറി ദേശീയപാതയിൽ ഗതാഗതം സ്​തംഭിച്ചു
കുന്ദമംഗലം: ദേശീയപാത 766ൽ താഴെ പടനിലത്ത്​ വെള്ളം കയറി ഗതാഗതം സ്​തംഭിച്ചു. റോഡിലെ ​വളവിൽ അഞ്ചടിയോളം വെള്ളം ഉയർന്നിട്ടുണ്ട്​. കുന്ദമംഗലം-മുക്കം റോഡിൽ ചെത്ത്​കടവിലും ഗതാഗതം തടസ്സപ്പെട്ടു. ഇവിടെയുള്ള കുന്ദമംഗലം എക്​സൈസ്​ ഒാഫിസിൽ വെള്ളം കയറി ​​പ്രവർത്തനം തടസ്സപ്പെട്ടു. അങ്ങാടിയിലെ കടകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്​. കാരന്തൂർ ഹരഹരക്ഷേത്രത്തിലും തൊട്ടടുത്തുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്​. പതിമംഗലം പാലുമണ്ണിൽ ഭാഗത്ത്​ 10ഒാളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചെത്തു​കടവിൽ മേനിക്കാട്ടിൽ കൊയഞ്ചേരി, കുറുങ്ങോട്ട്​ പ്രദേശങ്ങളിൽ താമസിക്കുന്നവരെ ചെത്തു​കടവ്​ കുന്ദമംഗലം ഇൗസ്​റ്റ്​ എം.യു.പി സ്​കൂളിലേക്ക്​ മാറ്റിപ്പാർപ്പിച്ചു. പിലാശ്ശേരി മണ്ണത്തൂർ, കാക്കേരി, സുബ്രഹ്​മണ്യ ക്ഷേത്രത്തിന്​ സമീപം താമസക്കാരെയും മാറ്റിപ്പാർപ്പിച്ചു.




 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslidekerala newskozhikkodemukkammalayalam news
News Summary - Landslide Caused By Heavy Rain In kozhikkode- kerala news
Next Story