ഉരുൾപൊട്ടൽ ഭീഷണി: കാര്യാവട്ടത്ത് 36 കുടുംബങ്ങൾ താമസം മാറി
text_fieldsവെട്ടത്തൂർ: കാലവർഷം ശക്തമായതോടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ താലൂക്കിലെ കാര്യാവട്ടം വില്ലേജ് പരിധിയിൽനിന്ന് 36 കുടുംബങ്ങൾ താമസം മാറി.
വില്ലേജ്, വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നിർദേശപ്രകാരം മലയടിവാരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളാണ് ബന്ധുവീടുകളിലേക്ക് താമസം മാറ്റിയത്. ഇൗസ്റ്റ് മണ്ണാർമല പുതുപറമ്പ് കോളനിയിലെ 15 കുടുംബങ്ങളും മണ്ണാർമല ചേരിങ്ങൽ പ്രദേശത്തെ 20 കുടുംബങ്ങളും പള്ളിക്കുത്ത് തെക്കൻമലയടിവാരത്തെ ഒരു കുടുബവുമാണ് അപകടസാഹചര്യം കണക്കിലെടുത്ത് സുരക്ഷിത സ്ഥലങ്ങളിലേക്ക് പോയത്.
വെള്ളിയാഴ്ച വൈകീട്ട് പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. കഴിഞ്ഞവർഷം മണ്ണാർമലയിലും തെക്കൻമലയിലും പത്തിലേറെ ഭാഗങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായിരുന്നു. ജിയോളജി വകുപ്പ് അധികൃതരുടെ പരിശോധനയിൽ അപകടമേഖലയെന്ന് റിപ്പോർട്ട് ചെയ്ത മലകളാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.