Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്ട് ഉരുൾപൊട്ടി;...

കാസർകോട്ട് ഉരുൾപൊട്ടി; ജനവാസമേഖലയിലേക്ക് വെള്ളമൊഴുകി, ഗതാഗത തടസം

text_fields
bookmark_border
കാസർകോട്ട് ഉരുൾപൊട്ടി; ജനവാസമേഖലയിലേക്ക് വെള്ളമൊഴുകി, ഗതാഗത തടസം
cancel

കാസർകോട്: ജില്ലയിലെ വന​മേഖലയിൽ ഉരുൾപൊട്ടിയതായി സൂചന. വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ ചുള്ളി മേഖലയിൽ വനത്തിലാണ് ഉരുൾപൊട്ടിയതായി സംശയിക്കുന്നത്. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. മലവെള്ളപ്പാച്ചിലിൽ മണ്ണിടിഞ്ഞ് മരുതോം-മാലോം മലയോര പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.



(അപകടാവസ്ഥയിലായ മാലോം കാര്യോട്ടുചാൽ പാലം)


റോഡുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആളപായമോ പരിക്കോ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്കൂളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. തഹസിൽദാർ, വില്ലേജ് ഓഫിസർ, പഞ്ചായത്ത്‌ പ്രസിഡന്റ് എന്നിവർ സ്ഥല​ത്തെത്തി. ഉരുൾപൊട്ടിയ ഭാഗം കൃത്യമായി അറിയാനുള്ള പരിശ്രമത്തിലാണ് അധികൃതർ. പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landslideHeavy rain
News Summary - landslide in kasargod kerala rain updates
Next Story