Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജമല ദുരന്തം:...

രാജമല ദുരന്തം: മരണസംഖ്യ 16 ആയി; 50 പേരെ കാണാനില്ല

text_fields
bookmark_border
രാജമല ദുരന്തം: മരണസംഖ്യ 16 ആയി; 50 പേരെ കാണാനില്ല
cancel

മൂന്നാര്‍: ഇടുക്കി രാജമലക്കടുത്ത്​ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിൽ 16 പേർ മരിച്ചു.12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ദേവികുളം തഹസീൽദാർ അറിയിച്ചു. ഇനി 50 പേരെ കൂടി കണ്ടെത്താനുണ്ട്​. 78 പേരാണ്​ അപകടത്തിൽപ്പെട്ടു. മരിച്ചവരിൽ എട്ട്​ പുരുഷൻമാരും അഞ്ച് സ്​ത്രീകളും രണ്ട് കുട്ടികളുമാണ്​ ഉൾപ്പെടുന്നത്​. ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48) കണ്ണന്‍ (40) അണ്ണാദുരൈ ( 44) രാജേശ്വരി (43) കൗസല്യ (25) തപസ്സിയമ്മാള്‍ (42) സിന്ധു (13) നിധീഷ് (25) പനീര്‍ശെല്‍വം( 50) ഗണേശന്‍ (40) എന്നിവരാണ്​ അപകടത്തിൽ മരിച്ചത്​. ഒരാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെ മൂന്നാർ കണ്ണൻദേവൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​​.കണ്ണൻദേവൻ ഡിവിഷൻ പെട്ടിമുടി സെറ്റില്‍മെൻറിലെ ലയങ്ങള്‍ക്ക് മുകളിലേക്കാണ്​ മണ്ണിടിഞ്ഞ്​ വീണത്. 20 വീടുകളുള്ള നാല്​​ ലയങ്ങൾ പൂർണമായും ഒലിച്ചുപോയി​.

80തോളം തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായത്​. ഫോൺ ബന്ധമില്ലാത്തതിനാൽ രാവിലെ 7.30 തോടെ സമീപവാസികൾ രാജമലയിലെത്തിയാണ് വിവരങ്ങൾ കൈമാറിയത്. തുടർന്ന് വനം വകുപ്പ്​ അധികൃതരാണ്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആദ്യം സംഭവസ്ഥലത്ത്​ എത്തിയത്​​.

ഇടമലക്കുടിയിലെ പ്രവേശന കവാടമാണ് പെട്ടിമുടി. മൂന്നുവശങ്ങളും മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പെട്ടിമുടിയിൽ ഫോൺ ബന്ധം നിലച്ചിട്ട് മാസങ്ങളായി. കാലവർഷം ശക്തി പ്രാപിച്ചതോടെ പെരിയവരൈ പാലം തകർന്നത് ഫയർഫോഴ്സിനടക്കം എത്തിപ്പെടാൻ തടസ്സം നേരിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#pettimudi landslidemunnarRajamala landslide#kerala floodRain In Kerala
Next Story