ഉരുൾപൊട്ടലിൽ തകർന്ന ഭൂമിക്ക് പകരം സ്ഥലം നൽകാൻ ആലോചന
text_fieldsതിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന ഭൂമിക്ക് പകരം സ്ഥലം നൽകാൻ സർക്കാർ ആലോചിക്കുന്നു. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ വർഷങ്ങൾക്കുശേഷം വീണ്ടും ദുരന്തമുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന. അധികഭൂമിയുള്ളവർ സൗജന്യമായി സ്ഥലം നൽകിയാൽ ഇതു പ്രയോജനപ്പെടുത്തും അല്ലെങ്കിൽ സർക്കാർ ഭൂമി ലഭ്യമാകുമോയെന്ന് പരിശോധിക്കാനും റവന്യൂ മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് പ്രധാനമായും ഉരുൾെപാട്ടൽ ഭീഷണിയുള്ളത്.
ഒാരോ തവണയും ഉരുൾെപാട്ടലുണ്ടാകുേമ്പാൾ ഇത്തരമൊരു നിർദേശം ഉയരാറുണ്ട്. എന്നാൽ, ഏക്കർ കണക്കിന് ഭൂമി കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണം ഒഴിവാക്കുകയാണ് പതിവ്. തീർത്തും കൃഷിയോഗ്യമല്ലാതായി തീർന്ന ഭൂമിക്ക് പകരം സ്ഥലം നൽകിയ കീഴ്വഴക്കവുമുണ്ട്. മുഴുവൻ ഭൂമിയും ഏറ്റെടുത്ത് പകരം നൽകാൻ കഴിഞ്ഞില്ലെങ്കിൽ വീട് വെക്കാനുള്ള സ്ഥലമെങ്കിലും ഉരുൾപൊട്ടൽ ഭീഷണിയില്ലാത്തയിടത്ത് നൽകാൻ കഴിയുമോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഉരുൾപൊട്ടൽ ആവർത്തിക്കപ്പെടാൻ സാധ്യതയുള്ള വീടും കൃഷിയുമുള്ള സ്ഥലങ്ങളുടെ വിവരം ശേഖരിക്കാനും റവന്യൂ വകുപ്പ് ആലോചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.